കാസര്‍കോട്: സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്രീ വിഷ്ണുമൂര്‍ത്തി എ.യു.പി സ്‌കൂള്‍ വരാന്തയിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയയാക്കി.