Kerala

ചൈനയിലെ കൊറോണ വൈറസ്; സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം

ചൈനയില്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് […]

Kerala

എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തിനാടാകെ ശുചിയാക്കാനാകണം – മുഖ്യമന്ത്രി

ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചുഎല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകളുടെ വിതരണവും കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വപരിപാലനത്തിൽ നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ മികവുറ്റ ഒട്ടേറെ മാതൃകകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നടത്തിയ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങളും കൂടുതൽ മികവുറ്റ മാതൃകകളും സൃഷ്ടിക്കാനാകണം. നവകേരളം നിർമിക്കുമ്പോൾ നാടാകെ ശുചിയായിരിക്കണം. ഉറവിട മാലിന്യസംസ്‌കരണത്തിനാണ് ആദ്യം നാം പ്രാധാന്യം നൽകി […]

National

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാതെ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞ കോടതി കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയവും നല്‍കി. സിഎഎ ഹര്‍ജികള്‍ക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം […]

Local

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടിയുടെ ഭരണാനുമതി

  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാവൂരില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 766 മായി ബന്ധിപ്പിക്കുന്ന ഈ റോഡ് 10 മീറ്റര്‍ വീതിയില്‍ അത്യാധുനിക രീതിയില്‍ പരിഷ്കരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.         നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡുമായും […]

News

നാടിനെ ദു;ഖത്തിലാഴ്ത്തി കുന്ദമംഗലത്തെ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മരണം

ഒരു നാടിനെയൊന്നാകെ ദു;ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം നേപ്പാളില്‍വെച്ച് വിഷവാതകം ശ്വസിച്ച് മരിച്ച യുവ എഞ്ചിനീയറുടെയും കുടുംബത്തിന്റെയും മരണം. രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷമിയും ഇളയമകന്‍ വൈഷ്ണവുമായിരുന്നു മരിച്ചത്. മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഫെബ്രുവരിയില്‍ താമസിക്കാനിരിക്കെയാണ് മരണം ഇവരെ കൊണ്ടുപോകുന്നത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിച്ചിരുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും […]

Local

വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും

ആരാമ്പ്രം; വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അറിവും ചിന്തയും ഭാവനകളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ഗവ: എം.യു.പി.സ്‌കൂളില്‍ ജനുവരി 23 ന് (വ്യാഴം) വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ അനുയോജ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കി അവരുടെ വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.മാര്‍ച്ച് 31നകം 100 ഹോം ലൈബ്രറികള്‍ സ്ഥാപിക്കും, ഒലീവ് ബുക്‌സ്, എച്ച് & സി, അമാന ബുക്‌സ്, ഐ.പി.എച്ച്, ശാസ്ത്രസാഹിത്യ പരിഷത്, ലിവ ബുക്‌സ്, മാതൃഭൂമി ബുക്‌സ് […]

Local

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; സട്രീറ്റ് മാര്‍ച്ച് നടത്തി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കുക എന്ന ആവിശ്യവുമായി കുന്നമംഗലത്തെ യൂവജന സംഘടന കോര്‍ഡിന്‍ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ചു സ്ട്രീറ്റ് മാര്‍ച്ച് നടത്തി. 1000 ത്തില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പതിമംഗലത്തു നിന്നും തുടങ്ങി കുന്നമംഗലത്ത് സമാപിച്ചു. യൂവജന സംഘടന ഭാരവാഹികളായ സിദ്ധീഖ് തെക്കയില്‍ ,വി .പി .ഷിനില്‍ ,കെ .കെ .ഷമീല്‍ ,പി .എം .രാജേഷ് ,ഹനീഫ സഖാഫി ,റഫീഖ് ഫൈസി , എഡി ജുനൈദ് ,നിധിന്‍ നാഥ് ,കെ […]

Kerala

കിഫ്ബി: 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. ഇതോടെ വ്യവസായ പാർക്കുകൾക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായതായി ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14,275.17 കോടിയും ദേശീയപാതാ […]

information

അറിയിപ്പുകള്‍

ജില്ലാ വികസന സമിതി 25 ന് ജില്ലാ വികസന സമതി യോഗം ജനുവരി 25 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.   ഹൈവേയുടെ വശങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ ജനുവരി 25 ന് സ്റ്റേറ്റ്/നാഷണല്‍ ഹൈവേ റോഡ് സൈഡിലെ മാലിന്യ നിര്‍മാര്‍ജനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ നാല് നഗരസഭകളിലൂടെയും 33 ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന സ്റ്റേറ്റ്/നാഷണല്‍ […]

News

റിപ്പബ്ലിക്ദിന പരേഡ് വര്‍ണാഭമാക്കാന്‍ കോഴിക്കോട് ബീച്ച് ഒരുങ്ങി

മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും;ഇന്ന് മുതല്‍ റിഹേഴ്‌സല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ സംഘടിപ്പിക്കുന്നത് കോഴിക്കോട് ബീച്ചില്‍. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയില്‍ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാന്‍ […]

error: Protected Content !!