News

ലൈഫ് മൂന്നാഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളം എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനം; മന്ത്രി ടി പി രാമകൃഷ്ണന്‍

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത്  ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ് രണ്ടാംഘട്ട സമ്പൂര്‍ണ പ്രഖ്യാപനവും ജലവിഭവ സര്‍വെ റിപ്പോര്‍ട്ട് സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ  ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് ലൈഫ് മിഷന്‍ അടക്കമുള്ള നവകേരള മിഷനുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ വിവിധ കാലങ്ങളില്‍ മുടങ്ങിക്കിടന്ന വീടുകള്‍ […]

National

നിര്‍ഭയ കേസ്; പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ 2012-ല്‍ കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. ഇയാളുള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഡ്വ.എ.പി സിങാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് […]

Local

ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ നൽകി

കോഴിക്കോട് ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി. ഗ്രാമീണ മേഖലയിൽ ലക്ഷ്യമിട്ട 199133 കുട്ടികളിൽ 153797 കുട്ടികൾക്കും നഗര പ്രദേശങ്ങളിൽ  29635 കുട്ടികളിൽ 28374 കുട്ടികൾക്കും പോളിയോ നൽകി. ഇവയിൽ ഇതര സംസ്ഥാന 

Local

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലം മേഖലാ കേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് സ്ഥലം ലഭിക്കാതിരുന്നതിനാല്‍ മുതലക്കുളം ജില്ലാ ഓഫീസിനോട് ചേര്‍ന്നായിരുന്നു ഇതുവരെ ഈ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കുന്ദമംഗലം നിയോജകണ്ഡലത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന പ്രയാസം ഈ ഓഫീസ് കുന്ദമംഗലത്തേക്ക് മാറ്റിയതോടെ പരിഹരിക്കപ്പെട്ടിരിക്കയാണ്. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയെന്ന ഉദ്ധേശത്തോടെ ഭക്ഷ്യ വസുതുക്കളുമായി ബന്ധപ്പെട്ട ലൈസന്‍സ് ലഭ്യമാക്കല്‍, പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസ് കേന്ദ്രീകരിച്ച് […]

Sports

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ്: കോഴിക്കോടും പാലക്കാടും ജേതാക്കൾ

 കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന സബ്  ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺ കുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ മലപ്പുറവും രണ്ടാം സ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെ. പി. യു അലി അധ്യക്ഷത വഹിച്ചു. ഏ.കെ മുഹമ്മദ് അഷ്റഫ് , അഡ്വ. ജാസിർ, ഡേവിഡ് മാർട്ടിൻ, പി.സി അബ്ദുൽ […]

News

ദുരന്തപ്രതിരോധ പദ്ധതി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രാദേശിക തലത്തിലെ ദുരന്തപ്രതിരോധ  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 21ന് രാവിലെ 9.30ന്  തിരുവനന്തപുരത്ത് നിർവഹിക്കും. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനാകും. പ്രകൃതി സൗഹാർദ പുനർനിർമാണവും ദുരന്തപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനാഭിപ്രായം ശേഖരിക്കുന്ന ‘നമ്മൾ നമുക്കായി’ പരിപാടിക്കും അന്ന്  തുടക്കമാകും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, ഡോ. ടി.എം തോമസ് ഐസക്, കെ രാജു, കെ കൃഷ്ണൻകുട്ടി, സംസ്ഥാന ആസൂത്രണ […]

Kerala

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല; മന്ത്രിസഭ യോഗ തീരുമാനം

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തിരുമാനിച്ചു. ഈ തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കാനും തീരുമാനമായി. അതേസമയം വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നതിനോട് അനുബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയ്ക്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും […]

Kerala

പോളിയോ: നിതാന്ത ജാഗ്രത വേണം – ആരോഗ്യമന്ത്രി

പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ […]

Local

അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തു നിന്ന് തുരത്തും; പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്

അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തു നിന്ന് തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക് (മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല- എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ വെച്ചാമ് പ്രസ്താവന. നേരത്തെ, പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Local

കോഴിക്കോട്ട് ഓട്ടോറിക്ഷാ പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് രാത്രിയോടെ ആരംഭിച്ചു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോതൊഴിലാളികള്‍ പണി മുടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി, സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുളളത്. എന്നാല്‍ ഇത്തരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ […]

error: Protected Content !!