Local

കൂടത്തായി കൊലപാതക പരമ്പര; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുക. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എം.എസ്. മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കേസില്‍ രണ്ടും മൂന്നും പ്രതികള്‍. 2019 ഒക്ടോബര്‍ 18നാണ് സിലി വധക്കേസില്‍ ജോളി ജോസഫിന്റെ അറസ്റ്റ് […]

Local

പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പഴയകാലത്തേക്കൊരു മടക്കം

പുതുവര്‍ഷം മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി കുറച്ചപ്പോള്‍ പലരും കരുതി എങ്ങനെ പ്ലാസ്റ്റിക് ഇല്ലാതെ കടയില്‍ നിന്നും മറ്റുമെല്ലാം സാധനങ്ങള്‍ വാങ്ങും എന്ന്. എന്നാല്‍ ഭൂമിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ നമ്മുടെ ഒരു ചെറിയ ശ്രമം മാത്രം മതി. പണ്ടുകാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ തീരെ ഉപയോഗിച്ചിരുന്നില്ല. അന്ന് നമ്മള്‍ അതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. നമ്മള്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നത് മത്സ്യം വാങ്ങുമ്പോഴാണ്. മത്സ്യം വാങ്ങിയ […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

കരീറ്റിപ്പറമ്പ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരീറ്റിപ്പറമ്പ് പൗരാവലിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.നൂറു കണക്കിനു ആളുകള്‍ കണ്ണികളായി.ടിപി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ വിപി നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍ യുവി ഷാഹിദ് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിഎ നാസര്‍ ഹാജി,വഫാഉള്ള,പികെ മൊയ്ദീന്‍ കുട്ടി ഹാജി,പി രാജന്‍,സിഎം ഗോപാലന്‍ സംസാരിച്ചു. മനുഷ്യച്ചങ്ങലക്ക് ശേഷം നടന്ന പ്രതിഷേധറാലിക്ക് കെകെ.ബാബു,പികെ തൗസു,കെ.പി.സി ഹാരിസ്,സാബിത്ത്, ഉനൈഫ് ടിപി,റഷീദ് വികെ,അഡ്വ ഉനൈസ്,ടിഎം റഫീഖ്,ശാഫി പികെ. […]

Local

വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം;പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം എന്ന പേരില്‍ എംഎസ്എഫ് പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായാണ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിയോജക മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.

ശ്രീധരൻ (68) നിര്യാതനായി

മണാശ്ശേരി: പൊറ്റശ്ശേരി കുട്ടിച്ചാത്തൻകണ്ടി ശ്രീധരൻ (68) നിര്യാതനായി. ഭാര്യ:-ശാരദ. മക്കൾ:-രമേശ്(ഹോമിയോ കോളേജ്,കോഴിക്കോട്), രജീഷ്(കാനഡ). മരുമക്കൾ:- ബീജ,ഷിജിന. സഞ്ചയനം – തിങ്കളാഴ്ച.

നിരവധി കവർച്ച കേസുകളിലെ പ്രതി ഹുണ്ടായി അനസ് പോലീസ് പിടിയിൽ

ഹുണ്ടായി അനസ് പിടിയിൽ അമ്മമാരോടൊപ്പം ഉറങ്ങികിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ ഒളവണ്ണ കൊടശ്ശേരി പറമ്പ് ഹുണ്ടായി അനസ് 32 ആണ്പോലീസ്പിടിയിലായത് നൂറോളം മോഷണക്കേസുകളിലെ പ്രതി പന്തീരാങ്കാവ്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽനിന്നും അതിവിദഗ്ധമായി ആഭരണങ്ങളും മൊബൈൽ ഫോണുകളും ടെറസ് വഴി അകത്ത് കടന്നും ജനൽ വഴിയും മറ്റും കൈക്കലാക്കുന്ന മോഷ്ടാവിനെ പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിന്റെയും സബ് ഇൻസ്പെക്ടർ വി.എം ജയന്റെയും നേതൃത്വത്തിൽ പന്തീരങ്കാവ് പോലീസും സിറ്റി സ്പെഷ്യൽ സ്ക്വാഡും ചേർന്ന് […]

information

അറിയിപ്പുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ആന്റ് നെറ്റ് സര്‍വീസിങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളും പരിശീലിപ്പിക്കും.  താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026. മസ്റ്ററിംഗ് നടത്തണം ബീഡി […]

National

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ. ഈ മാസം 22-ന് നടപ്പാക്കാനിരുന്ന വധശിക്ഷ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സ്‌റ്റേ ചെയ്യുകയായിരുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്.ഇതേ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്. ഇതിനിടെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് തിഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദയാ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തൂക്കിലേറ്റുന്നതിന് പുതിയ തിയതി കണ്ടെത്തണമെന്നും ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Sports

2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും 2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ  അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ്  മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ്  പി.സി. തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.  മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ […]

Local

നിര്യാതയായി

കുന്നമംഗലം : വെസ്റ്റ് പിലാശ്ശേരി കല്ലുതൊടികയില്‍ മാധവി (85)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കല്ലുതൊടികയില്‍ ചോയി. മക്കള്‍ : ശിവരാമന്‍ (മില്‍ക്ക് സൊസൈറ്റി കുന്നമംഗലം rtd. LJD കുന്നമംഗലം മണ്ഡലം കമ്മറ്റി )ലോഹിതന്‍ (ഓട്ടോ കുന്നമംഗലം )വേലായുധന്‍ (ജിദ്ദ )മരുമക്കള്‍ :റീന ചെത്തുക്കടവ്, ശൈലജ നരിക്കുനി, റിഷ ബാലുശ്ശേരി.

error: Protected Content !!