information

അറിയിപ്പുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ആന്റ് നെറ്റ് സര്‍വീസിങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളും പരിശീലിപ്പിക്കും.  താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026.

മസ്റ്ററിംഗ് നടത്തണം

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, ഇനിയും മസ്റ്റര്‍ ചെയ്യാന്‍ അവശേഷിക്കുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്റര്‍ ചെയ്യുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി.  മസ്റ്റര്‍ ചെയ്യാത്ത പെന്‍ഷന്‍കാര്‍ ജനുവരി 31 നകം മസ്റ്ററിംഗ് നടത്തണം.

അപേക്ഷ നിരസിച്ചു

കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിംഗില്‍ സീമാന്‍  (കാറ്റഗറി നം 384/17) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍, തസ്തികയുടെ രണ്ടാമത്തെ യോഗ്യത ഉണ്ടെന്ന് തെളിയിക്കുന്നതിനുളള പുതിയ സമ്മതപത്രം പ്രൊഫൈലിലെ ജനറല്‍ സര്‍ട്ടിഫിക്കറ്റ് എന്ന ലിങ്കില്‍ അഡീഷണല്‍ ഡിക്ലറേഷനില്‍ നിശ്ചിത തീയതിക്കുളളില്‍ അപ്ലോഡ് ചെയ്താതിരുന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിച്ചു. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മസ്സേജ് എസ്എംഎസ് നല്‍കിയിട്ടുണ്ട്. സമ്മതപത്രം അപ്ലോഡ് ചെയ്തിട്ടും അപേക്ഷ നിരസിക്കപ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍  കെപിഎസ്.സി കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഭാവി തൊഴില്‍ലോകം: പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ് ;കരിയര്‍ സെമിനാര്‍ പേരാമ്പ്രയില്‍ 18 ന്

ഭാവി തൊഴില്‍ലോകം: പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ്” എന്ന വിഷയത്തില്‍ പേരാമ്പ്ര സി.ഡി.സിയുടെ ആഭിമുഖ്യത്തില്‍  ജനുവരി 18 ന് കരിയര്‍ സെമിനാര്‍ നടത്തും. രാവിലെ 11 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ തൊഴില്‍ – എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയും കരിയര്‍ ചിന്തകനുമായ മുരളി തുമ്മാരകുടി പേരാമ്പ്ര സി.ഡി.സി സന്ദര്‍ശിക്കും. നാഷണല്‍ സ്റ്ററ്റിസ്റ്റിക്സ് കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ പി.സി മോഹനന്‍ പങ്കടുക്കും. താല്‍പര്യമുള്ളവര്‍ സി.ഡി.സി ഓഫീസില്‍ ജനുവരി 17 ന് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0496-2615500

ആയുര്‍വ്വേദ തെറാപ്പിസ്റ്റ്   : കൂടിക്കാഴ്ച 18 ന്

ഭാരതീയ ചികിത്സാ വകുപ്പിലും നാഷണല്‍ ആയുഷ് മിഷനിലും കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷിക്കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. ജനുവരി 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. കേരള ഗവണ്‍മെന്റിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായ ഡയറക്ടര്‍ ഓഫ് ആയുര്‍വ്വേദാ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കിയിട്ടുളള സര്‍ട്ടിഫിക്കറ്റുളളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.


Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!