സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയുടെ ചരിത്രം പുറത്തു വന്നിട്ടില്ലെന്നും സംസ്‌കാരം എന്നത് കാർഷികവൃത്തിയിൽ നിന്ന്  വന്നതാണെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായ ചടങ്ങിൽ സാക്ഷരാതാമിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല സ്വാഗതവും കെ. […]

മാലിദ്വീപിൽ അറബിക്/ഖുർആൻ അധ്യാപക ഒഴിവ്

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക്   20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദവിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കാം. ടോൾഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)

2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവർത്തനം, എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ബാലശാസ്ത്ര സാഹിത്യത്തിനുള്ള 2018-ലെ പുരസ്‌കാരത്തിന് പി. ഒ.  ചാക്കോ അർഹനായി. അദ്ദേഹത്തിന്റെ ‘ചിന്നന്റെ മക്കൾ’ എന്ന പുസ്തകത്തിനാണ് അവാർഡ്. കോട്ടയം ജില്ലയിലെ […]

Local

റോഡ് ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തി മൂനാം വാര്‍ഡില്‍ 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ ്പ്രവൃത്തി പൂര്‍ത്തീകരിച്ച പച്ചോലക്കല്‍ -മുറിയാനാല്‍ റോഡിന്റെ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ കെ ഷമീല്‍ കോണിക്കല്‍, സുബ്രമണ്യന്‍. പോള്‍ ഐ പള്ളിയാന്‍. പി കാതര്‍. പി ശിവശങ്കരന്‍. കെ ദിനേശന്‍. കെ ചെക്കു തുടങ്ങിയവര്‍ പങ്കെടുത്തു

Local

റോഡ് സുരക്ഷ ജീവന്‍ രക്ഷ; ബോധവല്‍ക്കരണം നടത്തി

ജനുവരി 11 മുതല്‍ 17 വരെ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പും നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയും, പരിവാര്‍ ഹിമാജെട്രി വെക്കേഷന്‍ ട്രെയിനിങ് സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബുദ്ധിയും വിവേകവും ഉണ്ടായിട്ടും നിയമം തെറ്റിക്കുന്നവര്‍ക്ക് വേണ്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ബോധവല്‍ക്കരണം നടത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ഉള്ള ബേധം വരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ആര്‍ടിഒ എന്‍പി സുബാഷ് […]

Local

കുന്ദമംഗലം സബ് ട്രഷറി ഉടനെ പ്രവര്‍ത്തനമാരംഭിക്കണം

കുന്ദമംഗലം: കുന്ദമംഗലത്തേക്ക് അനുവദിച്ച സബ്ട്രഷറി എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്നും പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കാലതാമസം കൂടാതെ നടപ്പില്‍ വരുത്തണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍(കെഎസ്എസ്പിയു) കുന്ദമംഗലം യൂനിറ്റ് ഇരുപത്തിയെട്ടാം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡണ്ട് എസ്എം ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട് കെ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയഭാരവാഹികളായി കെസദാനന്ദന്‍(പ്രസിഡണ്ട്), ടി.സജീവന്‍(സെക്രട്ടറി), എഎം.സഹദേവന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Local

സ്വന്തം കെട്ടിടത്തില്‍ അംഗനവാടി; മലയമ്മയുടെ സ്വപ്‌നം പൂവണിയുന്നു

മലയമ്മയുടെ ചിരകാലഭിലാഷമായ സ്വന്തം കെട്ടിടത്തില്‍ അംഗനവാടിയെന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ നടന്നുകൊണ്ടിരുന്ന മലയമ്മയിലെ അംഗനവാടിയുടെ ശാപമോക്ഷത്തിനായി മലയമ്മയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കമാന്റേര്‍സ് ക്ലബിന്റെ പ്രവര്‍ത്തകര്‍ പുലിച്ചോല്‍ചാലില്‍ ആമിന ഉമ്മയെസമീപിക്കുന്നത്. കാര്യമറിഞ്ഞപ്പോള്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിനല്ലേ മക്കളേ ഞാന്‍ തരാം സ്ഥലമെന്നു പറഞ്ഞു ഏറ്റെടുത്തു എണ്‍പതുകാരിയായ ആ ഉമ്മ. കാല്‍ സെന്റ് സ്ഥലത്തിനായി ആളെക്കൊല്ലുന്ന ഇക്കാലത്ത് ആമിന ഉമ്മനാടിന് മാതൃകയായി. ആമിന ഉമ്മ നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കമാന്റേര്‍സ് ആര്‍ട്‌സ് […]

News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി ബഹുജന കണ്‍വെന്‍ഷന്‍ നടത്തി

കുന്ദമംഗലം; മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗര ത്വ നിയമ ഭേദഗതിക്കെതിരെ ആനപ്പാറ ഖസര്‍ ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തി, മേഖല പരിധിയിലെ മുഴുവന്‍ മഹല്ല് ഇമാമുമാര്‍, മദ്‌റസ അധ്യാപകര്‍, മഹല്ല് ഭാരവാഹികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു .എം കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു സൈനുദ്ധീന്‍ നിസാമി അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്യാം സുന്ദര്‍ ഹരിപ്പാട് വിഷയാവതരണം നടത്തി . മുന്‍ എം.എല്‍ എ യു.സി രാമന്‍ മുഖ്യപ്രഭാഷണം […]

കുന്ദമംഗലം പോലീസിന്റെ ലഹരിക്കെതിരെയുള്ള നീക്കം പ്രശംസനീയം

കോഴിക്കോട് : കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട 10 കിലോ കഞ്ചാവുമായി ആരാമ്പ്രം സ്വദേശി പിടിയിൽ . 10 കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത് കോഴിക്കോട് ജില്ല പോലീസ് മേധാവി എ വി ജോർജ്ജ് ഐ പി എസ് ന്റെ നിർദ്ദേശത്തെത്തുടർന്ന് […]

Local

ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യമര്‍പ്പിച്ചു കത്തുകള്‍ അയച്ചു

കുന്ദമംഗലം; പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചു ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി വന്ന് കുന്ദമംഗലം പോസ് റ്റോഫീസില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ചു – പ്രസ്തുത പരിപാടി ടി പി സുരേഷ് ഉദ്ഘാടനം ചെയ്തു – പ്രവീണ്‍ പടനിലം ആധ്യക്ഷം വഹിച്ച പരിപാടിയില്‍ എം.സുരേഷ്,ചയായുധന്‍ എന്നിവര്‍ സംസാരിച്ചു. കെ സി രാജന്‍ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു

error: Protected Content !!