Local

കാഥികന്‍ ആദം കൊടുവള്ളിയെ ആദരിച്ചു

കച്ചേരിമുക്ക്; കഥാപ്രസംഗ രംഗത്ത് നാല് പതിറ്റാണ്ടിലധികമായി നിറസാന്നിധ്യമായ പ്രശസ്ത കാഥികന്‍ ആദം കൊടുവള്ളിയെ കെ.എന്‍.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി ആദരിച്ചു. ജന്‍മനാടായ കച്ചേരിമുക്കില്‍ നടന്ന ചടങ്ങില്‍പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഹസന്‍ നെടിയനാട് ആദം കൊടുവള്ളിയെ പൊന്നാട അണിയിച്ചു. എം.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നസീമ ജമാലുദ്ദീന്‍, പി.ടി.അബ്ദുല്‍ മജീദ് സുല്ലമി, എന്‍.പി.അബ്ദുല്‍ റഷീദ്, റജീഷ് നരിക്കുനി, അസയിന്‍ സ്വലാഹി, പി.ഇബ്രാഹീം കുട്ടി, ഫസല്‍ കച്ചേരിക്ക്, പി.പി.ഫൈസല്‍ പ്രസംഗിച്ചു.

Local

റോഡ് സുരക്ഷ വാരാചരണത്തിന് തുടക്കമായി

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 31 ാമത് ദേശീയ റോഡ് സുരക്ഷ വാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങള്‍ കുറയ്ക്കുവാനും മികച്ച റോഡ് സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുവാനും പൊതുജനങ്ങള്‍ സജ്ജരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ എന്ന ആണ്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക ജീവിതത്തിന് റോഡപകടങ്ങള്‍ തടയുന്നതിനായി തന്റെ […]

information

അറിയിപ്പുകള്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യോഗം ഇന്ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ജില്ലയില്‍ ജനുവരി 19 ന്  നടക്കും. ഇതിന്റെ ഭാഗമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ ഇന്ന് (ജനുവരി 14) ഉച്ചയക്ക് 2.30 ന് യോഗം ചേരും. ജില്ലാ ശിശുക്ഷേമ സമിതി യോഗം 15 ന് ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 15 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ അസി. ഡെവലപ്മെന്റ് ഓഫീസറുടെ (ജനറല്‍) ചേമ്പറില്‍ ചേരും.ഭൂമി ലേലം […]

Kerala

സംസ്ഥാനത്ത് 56 ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കും – മന്ത്രി ടി.പി രാമകൃഷ്ണൻ

ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിനായി 56 ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി സർക്കാർ തയ്യാറാക്കി വരികയാണെന്ന്  തൊഴിൽ  എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ  നാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 ജില്ലകളിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനുള്ള നടപടിആരംഭിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫ്ലാറ്റ് മോഡൽ താമസ  സൗകര്യം ഏർപ്പെടുത്തിയതായും  അദ്ദേഹം അറിയിച്ചു. നാട്ടിലെ ജനസംഖ്യ കണക്കിലെടുത്ത് 3000 പേർക്ക് ഒരു ടോയ്‌ലറ്റ് എന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ […]

News

ഹെലികോപ്റ്ററിന്റെ കാറ്റില്‍ അപകടം: മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ ചികിത്സ നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാതരം വിലകൂടിയ മരുന്നുകളടക്കമുള്ള ചികിത്സകളും സൗജന്യമായാണ് നല്‍കിയത്. അതിന് […]

News

ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്, ആളൂര്‍ സാര്‍ വരട്ടെ;മാധ്യമങ്ങളോട് പ്രതികരിച്ച് ജോളി

ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഇപ്പോള്‍ സമയമായിട്ടില്ലെന്നും ആളൂര്‍ സാര്‍ വരട്ടെ എന്നും കൂടത്തായി കൊലപാതക കേസിലെ പതി ജോളി. മാധ്യമങ്ങളോട്. കൂടത്തായ് കേസില്‍ റിമാന്റില്‍ കഴിയുന്ന ജോളി കേസ് സംബന്ധിച്ച് ഇതുവരെ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിരുന്നില്ല. കൂടത്തായി കൊലപാതക പരമ്പരയില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 […]

News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എലത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എലത്തൂര്‍ തെക്കേടത്ത് താഴം വയല്‍ അനന്തു (22) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2019 മേയ് മുതല്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

News

എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണം -മുഖ്യമന്ത്രി പിണറായി വിജയൻ

വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച്  എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു480 കിലോവാട്ട് സൗരോർജ്ജ ഉല്‌പാദനം പദ്ധതി പൂർത്തീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് .ഈ രീതിയിൽ സൗരോർജം ഉല്പാദിപ്പിക്കാൻ കഴിയുന്നത് സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് .അതുകൊണ്ട് വ്യാപകമായ രീതിയിൽ വീടിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാവും .കൂടാതെപുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ […]

News

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് നാല് പുതിയ ഉപജില്ലാ ഓഫീസുകൾകൂടി

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നാല് പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട്ടെ നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകൾ ആരംഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ൽ കോർപ്പറേഷന് 10 ഓഫീസുകൾ അനുവദിച്ചിരുന്നു. നാലെണ്ണം കൂടി ആരംഭിക്കുന്നതോടെ ഓഫീസുകളുടെ എണ്ണം 35 ആയി ഉയരും. കുറഞ്ഞ പലിശനിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴിൽ/ ബിസിനസ്സ്, വിദ്യാഭ്യാസം, […]

News

സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ കെ.സി വിഷ്ണുവും കെ.കെ രേവതിയും നയിക്കും

ഈ മാസം 16 മുതല്‍ 19 വരെ ഗൊരഖ്പൂരില്‍ നടക്കുന്ന 24ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ബോയ്‌സ് ടീമിനെ തൃശൂര്‍ കരുവങ്കാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ കെ.ജി വിഷ്ണുവും ഗേള്‍സ് ടീമിനെ വയനാട് വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.കെ രേവതിയും നയിക്കും. ബോയ്‌സ് ടീം: അലന്‍ സാം (വൈസ് ക്യാപ്റ്റന്‍), ഗോഡ് വിന്‍ തോമസ്, ആന്‍വിന്‍ മാത്യൂ, പി.എസ് ബെന്‍സണ്‍, റോഷന്‍ എം റോയ്, പി.എസ് […]

error: Protected Content !!