Local

റോഡ് സുരക്ഷ വാരാചരണത്തിന് തുടക്കമായി

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 31 ാമത് ദേശീയ റോഡ് സുരക്ഷ വാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങള്‍ കുറയ്ക്കുവാനും മികച്ച റോഡ് സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുവാനും പൊതുജനങ്ങള്‍ സജ്ജരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ എന്ന ആണ്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക ജീവിതത്തിന് റോഡപകടങ്ങള്‍ തടയുന്നതിനായി തന്റെ കഴിവും ശ്രദ്ധയും പരിപൂര്‍ണ്ണമായി  വിനിയോഗിക്കണമെന്ന റോഡ് സുരക്ഷ പ്രതിജ്ഞ ജില്ലാ കലക്ടര്‍ ചടങ്ങില്‍ ചൊല്ലികൊടുത്തു. ചേവായൂര്‍ ഐഡിറ്റിആര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബ, അഷ്റഫ് നരിമുക്കില്‍, രാജേഷ് വെങ്കിലാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!