Kerala

‘വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി ചെയ്ത സഹായം വലുതാണ്, BJP സർക്കാരിനോട് സഹകരിക്കും’; രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രോജക്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വകാര്യ നിക്ഷേപം കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാനപ്പെട്ട വിഷയം. കഴിഞ്ഞ പത്ത് വർഷത്തെ അവസ്ഥയിൽ നിന്ന് കരകയറണം എങ്കിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യണം. പുരോഗതിക്കും തൊഴിലിനും അത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സര്ക്കാർ ചെയ്ത സഹായം വലുതാണ്. പദ്ധതി വികസിപ്പിക്കാനുള്ള നടപടികൾക്ക് ഒപ്പം നിൽക്കും. സർക്കാരിനോട് സഹകരിക്കും. ഇത് ഒരു സ്വകാര്യ പദ്ധതി അല്ല. സർക്കാരും സ്വകാര്യ കമ്പനിയും സഹകരിച്ചുള്ള ഏറ്റവും വലിയ പദ്ധതിയാണ്. എല്ലാ നടപടികളും സുതാര്യം ആയിരിക്കണം.

ജനങ്ങൾക്ക് എന്ത് ഗുണം കിട്ടും എന്ന് സര്ക്കാർ കൃത്യമായി പറയണം. വി ഡി സതീശൻ സുതാര്യത എന്ന വാക്ക് ഉപയോഗിക്കുമ്പോൾ തനിക്ക് ഞെട്ടലുണ്ടായിട്ടുണ്ട്. UPA സർക്കാരിൻ്റെ അഴിമതി ഒരുപാട് കണ്ടതാണ്. മദ്യനയം സുതാര്യമല്ല. വിഴിഞ്ഞം കരാറിൽ സർക്കാർ സുതാര്യത പുലർത്തണം. ജനങ്ങൾക്ക് എന്ത് ഗുണം എന്ന് വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ നിക്ഷേപം രാജ്യസുരക്ഷയെ ബാധിക്കില്ല. നാടിന് നല്ലത് ചെയ്യുന്നവർക്കൊപ്പം ബിജെപി സഹകരിക്കും. അതിൽ ഒരു ഡീലും ഇല്ല. സർക്കാരിനോട് ചോദിക്കാതെ മുന്നോട്ട് പോകാൻ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് കരുതുന്നില്ല. സർക്കാരിന് അറിവില്ലെങ്കിൽ സർക്കാരിന് കഴിവില്ല. അല്ലെങ്കിൽ നുണ പറയുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!