Local

നിര്യാതനായി

കല്‍പ്പള്ളിമീത്തല്‍ വാസു(63) നിര്യാതനായി. ഭാര്യ; വസന്ത മക്കള്‍; സുജീഷ്, സിബിന്‍, വിപിന്‍ ശവസംസ്‌കാരം രാത്രി ഒന്‍പത് മണിക്ക് തറവാട്‌വക ശ്മശാനത്തില്‍. സഞ്ചയനം 18 ന്.

Local

പൗരത്വ ഭേദഗതി നിയമം: പോസ്റ്റ് ഓഫീസ് ഉപരോധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കുന്നമംഗലം : പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം പോസ്റ്റ് ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്തു. പൗരത്വ നിയമം ഏതെങ്കിലും വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ആർഎസ്എസുകാരല്ലാത്ത മുഴുവൻ ജനങ്ങളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സവർണ്ണ ബ്രാഹ്മണിസത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രത്തിൽ ആദിവാസി-ദളിത് സമൂഹങ്ങൾക്ക് പോലും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

Health & Fitness

സര്‍ക്കാര്‍ ആശുപത്രികളില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍ ആരംഭിക്കും ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു ചെറിയ കാര്യത്തിനും ആശുപത്രിയെ ആശ്രയിക്കുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ വ്യായാമമില്ലാത്തതാണ് ഇതിന് കാരണം. വ്യായാമ ശീലം ഉറപ്പാകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധികളാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.  ശുചീകരണമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബഹുജന […]

Local

അറിയിപ്പുകള്‍

നിയമസഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി ഇന്ന്  കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി ഇന്ന് (ജനുവരി 15) ന് രാവിലെ 11 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമനത്തിന്റെ കീഴിലെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. താല്‍പര്യമുളളവര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് […]

News

റോഡപകടങ്ങള്‍ കുറക്കാന്‍ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി

ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡ് അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിനായി ഫലപ്രദമായ ബോധവല്‍ക്കരണവും കര്‍ശന പരിശോധനയും നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും റോഡ് സേഫ്റ്റി ബോധവല്‍ക്കരണ പരിപാടിയുടെ ചിഹ്നമായ ടിങ്കുടൈഗ റിന്റെയും കിറ്റിഷോയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി […]

Local

ലൈഫ് ഗുണഭോക്തൃ ജില്ലാസംഗമം 16 ന്; 13394 വീടുകളുടെ പ്രഖ്യാപനം നടത്തും

സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം നാളെ (ജനുവരി 16)ടാഗോര്‍ സെന്റിനറി ഹാളില്‍ നടത്തും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഒന്ന്, രണ്ട് ഘട്ടത്തിലും ലൈഫ് പി.എം.എ.വൈ(ഗ്രാമീണ്‍, അര്‍ബന്‍) ഭവന പദ്ധതികളിലും നിര്‍മാണം പൂര്‍ത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടക്കുക.  ലൈഫ് മിഷന്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം സ്വന്തമായി […]

News

കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനം: കൂടുതല്‍ നിരീക്ഷണം വേണം – മുഖ്യമന്ത്രി

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും വീടുകളിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കവചത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ വീട്ടിലെ സാഹചര്യം, വീടുമായി ബന്ധപ്പെടുന്നവര്‍, ചുറ്റുപാട് എന്നിവയൊക്കെ ഗൗരവമായ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. സാമൂഹ്യ സുരക്ഷ വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി വരുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട് കഴിയുന്ന […]

Local

നിര്യാതയായി

കട്ടാങ്ങല്‍ പാലക്കുറ്റി പരേതനായ മൊയ്തീന്‍കോയ എന്നവരുടെ ഭാര്യ ആയിശുമ്മ (83), മരണപ്പെട്ടു മക്കള്‍ :ഉസ്മാന്‍കോയ, അബ്ദുല്‍ അസീസ്, അബ്ദുല്‍ അലി, സുബൈദ, നഫീസ . മരുമക്കള്‍ :അബ്ദുള്ള കളന്‍ തോട് ,അബ്ദുറഹിമാന്‍ പുള്ളാവൂര്‍ ,ആയിശബി അരയന്‍കോട്, റംല വെണ്ണക്കോട്, ഷാഹിന മുട്ടാഞ്ചേരി, മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കളന്‍ തോട് ജുമാ മസ്ജിദില്‍.

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് സൂചിപ്പിച്ച് പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അനുഛേദം […]

News

കാട്ടുതീ പ്രതിരോധത്തിന് ഫോറസ്റ്റ് ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുമായി വനം വകുപ്പ്

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആധുനിക ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുമായി വനംവകുപ്പ്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് അനക്‌സിൽ വനം മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പരമ്പരാഗതമായി പിന്തുടരുന്ന രീതികൾക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളുടെ സഹായം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് മന്ത്രി പറഞ്ഞു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഈ വാഹനങ്ങൾ ഉപകാരപ്രദമാണ്. ഉൾവനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്നി ശമന-പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു അനുബന്ധ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്. […]

error: Protected Content !!