സി.ഐ.ഇ.ആർ മദ്റസ സർഗോൽസവം: പാറന്നൂരിന് ചാമ്പ്യൻഷിപ്പ്
കച്ചേരിമുക്ക് സ്കൂളിൽ വെച്ച് നടന്ന സി.ഐ.ഇ.ആർ -എം. എസ്.എം മദ്റസ സർഗോൽസവത്തിൽ 264 പോയിൻറ് നേടി പാറന്നൂർ ദാറുൽ ഉലൂം മദ്റസ ചാമ്പ്യൻമാരായി.193 പോയിന്റോടെ മടവൂർ ദാറുൽ ഉലൂം മദ്റസയും 171 പോയിൻറ് നേടി ആരാമ്പ്രം ഹുദ സെൻറർ മദ്‌റസയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.6 വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ മുന്നൂറോളം സർഗപ്രതിഭകൾഡർ ഗോൽസവത്തിൽ മാറ്റുരച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഹുസൈൻ മേള ഉദ്ഘാടനം ചെയ്തു.കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ അധ്യക്ഷത വഹിച്ചു.അബ്ദുറഷീദ് മടവൂർ, […]

