Trending

ഇന്റർ കോളീജിയേറ്റ് വോളിബോൾ: സെന്റ് സ്റ്റീഫൻസ് പത്തനാപുരം, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി ഫൈനലിൽ

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള ഇൻറർ കോളീജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം ടീമും സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി ടീമും ഫൈനലിൽ പ്രവേശിച്ചു.ശനിയാഴ്ച നടന്ന സെമി ഫൈനലിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് (സ്കോർ 25-19, 25-18, 25-19) നൈപുണ്യ കോളജ് കൊരട്ടിയെ പരാജയപ്പെടുത്തിയാണ് സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം ഫൈനലിലെത്തിയത്. സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (സ്കോർ 25-21, 25-17, 23-25, 25-18) ദേവഗിരി കോളജിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.ഞായറാഴ്ച വൈകു: 6 മണിക്ക് വനിത വിഭാഗം പ്രദർശന മത്സരത്തിൽ പാറ്റേൺ കാരന്തൂർ ,ഫിസിക്കൽ എജുക്കേഷൻ കോളജ് കോഴിക്കോടിനെ നേരിടും.തുടർന്ന് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം ടീം സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി ടീമിനെ നേരിടും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!