കച്ചേരിമുക്ക് സ്കൂളിൽ വെച്ച് നടന്ന സി.ഐ.ഇ.ആർ -എം. എസ്.എം മദ്റസ സർഗോൽസവത്തിൽ 264 പോയിൻറ് നേടി പാറന്നൂർ ദാറുൽ ഉലൂം മദ്റസ ചാമ്പ്യൻമാരായി.193 പോയിന്റോടെ മടവൂർ ദാറുൽ ഉലൂം മദ്റസയും 171 പോയിൻറ് നേടി ആരാമ്പ്രം ഹുദ സെൻറർ മദ്റസയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.6 വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ മുന്നൂറോളം സർഗപ്രതിഭകൾഡർ ഗോൽസവത്തിൽ മാറ്റുരച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഹുസൈൻ മേള ഉദ്ഘാടനം ചെയ്തു.കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ അധ്യക്ഷത വഹിച്ചു.അബ്ദുറഷീദ് മടവൂർ, എൻ.പി.അബ്ദുൽ റഷീദ്, പ്രോഗ്രാം കൺവീനർ ജസീൽ നരിക്കുനി, സ്കൂൾ ഹെഡ്മിസ്ട്രസ് ഗിരിജ ഭായ്,ഷബീർ എളേറ്റിൽ, എം.ദിൽഷാദ്, ഷക്കീല ആരാമ്പ്രം പ്രസംഗിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം നസീമ ജമാലുദ്ദീൻ സമ്മാനദാനം നടത്തി. സമാപന സമ്മേളനത്തിൽ എം.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഹസൻ നെടിയനാട് അതിഥി യി.കെ.എൻ.എം മർകസുദഅവ ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി, റജീഷ് നരിക്കുനി, ആദം കൊടുവള്ളി, പി.കെ.കുഞ്ഞിമൊയ്തീൻ,അസയിൻ സ്വലാഹി, ഫസൽ കച്ചേരിമുക്ക്, പി.പി.ഫൈസൽ, പി.ഇബ്രാഹീം കുട്ടി, എൻ പി.ഹബീബ് ,എം.എം. ഷമീർ, ഷിറിൻ പുള്ളിക്കോത്ത് പ്രസംഗിച്ചു.