Local

എച്ച് 1 എന്‍ 1 ; മുക്കത്ത് കോള്‍ സെന്റര്‍ തുടങ്ങി

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പുതുതായി പനി ബാധിച്ചവര്‍ക്ക് വൈദ്യ സഹായവും ബോധവത്കരണവും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്      ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.  24 മണിക്കൂറും   പ്രവര്‍ത്തിക്കുന്ന  കോള്‍ സെന്റര്‍ മുക്കം സാമൂഹിക ആരോഗ്യ […]

News

ജെഎന്‍യു വിസിയെ മാറ്റണം; ബിനോയ് വിശ്വം എംപി കത്ത് നല്‍കി

ജെഎന്‍യുവില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച […]

Sports

കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശം;കൊയപ്പ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്

കൊടുവള്ളി: കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശമായ 37-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ്ക്ലബ്ബ് നടത്തുന്ന ടൂര്‍ണമെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. രാത്രി എട്ടിന് കാരാട്ട് റസാഖ് എം.എല്‍.എ. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എല്‍.എ. മുഖ്യാതിഥിയാകും. പൂനൂര്‍ പുഴയുടെ തീരത്ത് തയ്യാറാക്കിയ ഫ്‌ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തില്‍ 10,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട്. മെഡിഗാര്‍ഡ് അരീക്കോടും ഫിറ്റ് വെല്‍ കോഴിക്കോടും തമ്മിലാണ് ഇന്ന്് […]

Kerala

കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചത് പ്രതിസന്ധി: ധനമന്ത്രി

കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതമായോ ഗ്രാൻറായോ വായ്പയായോ  ലഭിച്ചിരുന്ന തുക കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ബജറ്റ് വകയിരുത്തൽ പ്രകാരം 10233 കോടിരൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ 1900 കോടിമാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനമായ 24915 കോടി രൂപ വായ്പയായി ലഭിക്കുമെന്നാണ്  ബജറ്റിൽ വകയിരുത്തിയത്. എന്നാൽ വർഷം പകുതിയായപ്പോൾ ഈ വായ്പയിൽ നിന്ന് 5325 കോടി രൂപ വെട്ടിക്കുറക്കുമെന്ന് അറിയിപ്പുണ്ടായി. ഈ പുതിയ മാനദണ്ഡപ്രകാരവും […]

Local

മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ഉപജീവനം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍; മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഉപജീവനം’ പദ്ധതി മര്‍കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ഒരു കുടുംബത്തിന് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് എന്‍.പി.സുരേഷ്, പ്രിന്‍സിപ്പാള്‍ ടി.പി.അബ്ദുസ്സമദ്, പ്രോഗ്രാം ഓഫീസര്‍ കെ.വി. ജ്യോതിഷ്, കെ.എം.ഫിറോസ് ബാബു ‘പി.എ. നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Sports

അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍; ആദ്യ ക്വാര്‍ട്ടറില്‍ നൈപുണ്യ കോളേജിന് വിജയം

പാറ്റണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി വിജയിച്ചു. 25- 19, 25- 20, 25- 17 എന്നിങ്ങനെനേരിട്ടുള്ള സെറ്റുകള്‍ക്ക് എംഎ കോളേജ് കോതമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൈപുണ്യ കോളേജ് ടൂര്‍ണമെന്റ്‌ലെ സെമി ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടി. കോച്ച് അഫ്രീന്റെ നേതൃത്വത്തിലാമ് ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ട

രാജന്റെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രാഗത്തിന് എൻ ഐ ടി യിൽ നാളെ തുടക്കം

രാജന്റെ ഓര്‍മകള്‍ പങ്കുവെച്ച്‌എന്‍ ഐ ടി യില്‍ രാഗത്തിന് നളെ തുടക്കം.വ്യാഴം വൈകീട്ട് ജില്ല കലക്ടര്‍ സാംബശിവ റാവു പരിപാടി ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. വിവിധ പരിപാടികളാണ് രാഗത്തിന്റെ ഭാഗമായി നടക്കുന്നത്. രാഗം സാഹിത്യോത്സവം ഐഇങ്കിന്റെ ഭാഗമായി ഡോക്യുമെന്ററികളും ചര്‍ച്ചകളും നടക്കും. പരിപാടിയില്‍ ആനന്ദ് പട്‌വര്‍ധന്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായി കാമ്പസില്‍ പോയട്രി സ്ഥാപിച്ചിട്ടുണ്ട് ഇവിടെ കവിയരങ്ങ് എന്ന പരിപാടിയാണ് ആദ്യം നടക്കുന്നത്. ആദ്യ ദിനം വെള്ളിഎഫ് എസ് നൈറ്റാണ് പ്രധാന പരിപാടി. ഇതില്‍ല കേരളത്തില്‍ നിന്നും […]

കുന്ദമംഗലത്തിന്റെ വോളിബോള്‍ മേള; ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം

കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്് തുടക്കം. കാരന്തൂര്‍ പാറ്റേണ്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. സി. യൂസുഫ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് മുഖ്യാധി തിയായിരുന്നു. ടി കെ. ഹിതേഷ് കുമാർ, വിനോദ് പടനിലം, ബഷീർ പടാളിയിൽ, പവിത്രൻ, ബാബു നെല്ലൂളി, പി കെ.ബാപ്പു ഹാജി,ഒളോങ്ങൽ ഉസ്സയിൻ, […]

Local

പൗരത്വ ഭേതഗതി നിയമത്തിനെതിരെ വന്‍ ജനപങ്കാളിത്തത്തോടെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ബഹുജന മാര്‍ച്ച്

പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കളന്‍തോട് കരിയാങ്കുളങ്ങര മുതല്‍ കട്ടാങ്ങല്‍ വരെ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. കണ്‍വീനര്‍ കെ. കാദര്‍ മാസ്റ്റര്‍, ചെയര്‍പേര്‍സണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, സിപിഎം പ്രതിനിധി വിനോദ് കുമാര്‍, വി സുന്ദരന്‍, സിപിഐ പ്രതിനിധി ചൂലൂര്‍ നാരായണന്‍, കോണ്‍ഗ്രസ് പ്രതിനിധി ടി.കെ സുധാകരന്‍, ഇസ്മയില്‍, ഹംസ മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍, കട്ടാങ്ങല്‍ അരമനയിലെ മാനേജര്‍ ജോണ്‍ തോമസ് മറ്റ് […]

News

സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട്

സൗരോര്‍ജ പദ്ധതി ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 12ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ എ. പ്രദീപ് കുമാര്‍, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.സൗരോര്‍ജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി […]

error: Protected Content !!