Local

പത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ജൂണിനകം കൈമാറും-മന്ത്രി ടിപി രാമകൃഷ്ണന്‍

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലൈഫ്/ പി.എം.എ.വൈ വീട് പണി പൂര്‍ത്തിയാക്കാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദുരിതജീവിതം നയിച്ചിരുന്ന കല്ലുത്താന്‍ കടവ് കോളനിയിലെ കുടുംബങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചത് ഈയിടെയാണ്. ചോര്‍ന്നൊലിക്കുന്ന വീടില്ലാത്ത നാട് എന്ന ലക്ഷ്യത്തിനായി 56 ഫ്ളാറ്റ് സമുച്ചയങ്ങുടെ പദ്ധതിരേഖ തയ്യാറാക്കി വരികയാണ്. കൂടാതെ 10 ജില്ലകളിലായി 10 ഫ്ളാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ടെണ്ടര്‍ […]

National

പൗരത്വഭേദഗതി നിയമം ഭരണഘടനാപരം; ഹര്‍ജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ

പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹരജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്ന് ബോബ്ഡെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ വിനിത് ദണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

Local

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം ജില്ലയിലെ കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ 7/6 ല്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ 7/6 ല്‍ നിന്നും തിരിഞ്ഞ് പണ്ടാരത്താഴം അമ്പലത്തുകുളങ്ങര വഴിയും കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ നിലവിലുളള റോഡ് വഴിയും പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സമൂഹത്തില്‍ സാമ്പത്തിമായി പിന്നാക്കം […]

Local

ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്തും

ഈ വര്‍ഷത്തെ ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26 ന് കോഴിക്കോട് ബീച്ചില്‍ നടത്തും. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. പൊലീസ്, ട്രാഫിക് പൊലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. ആരോഗ്യം, വിദ്യാഭ്യാസം, എക്‌സൈസ്, ഫോറസ്റ്റ്, […]

Local

നിര്യാതയായി

കാരന്തൂര്‍ കരിമ്പയില്‍ താമസിക്കും പരേതനായ ഇടയില്‍ വളപ്പില്‍ കഷ്ണന്‍ മകള്‍ ഇ.വി രുക്മിണി (കൊയ്യേരി) 83 വയസ്സ് നിര്യാതയായി. സഹോദരങ്ങള്‍ വിജയക്ഷ്മി, പരേതയായ ഗൗരി, ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. സഞ്ചയനം ശനിയാഴ്ച

National

നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ധാക്കാന്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രതികള്‍

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കാനിരിക്കെ പ്രതികളിലൊരാള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജനുവരി 22 നാണ് ് വധശിക്ഷ വിധിച്ചത്. പ്രതിയായ വിനയ് ശര്‍മയാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. കേസില്‍ മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ തിരുത്തല്‍ ഹരജി, ദയാഹരജി എന്നീ വഴികളാണ് മുന്നിലുള്ളത്. തീഹാര്‍ ജയിലില്‍ ഇന്നലെ എത്തിയ അഭിഭാഷകര്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള വക്കാലത്ത് പ്രതികള്‍ നല്‍കിയിരുന്നു. നേരത്തെ […]

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം നടത്തി

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുബ സംഗമവും അദാലത്തുംകാരാട്ട് റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽഅസമത്വം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തുല്യത ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാരിന്റെ സ്വപന പദ്ധതികളിലൊന്നായ ലൈഫ് പദ്ധതി ഏറെ പ്രയോജനപ്രദമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒ അബ്ദുൾ ഖാദർ റിപോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ആയിരത്തി എഴുപത്തിയഞ്ച് ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളിൽ നിന്നുള്ള […]

Health & Fitness

എച് വൺ എൻ വൺ ; ജാഗ്രത വേണം; H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം

കോഴിക്കോട് ജില്ലയിൽ എച് വൺ എൻ വൺ  റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.  ഇന്‍ഫ്ലുവെന്‍സ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് H1N1. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക്‌ അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്‌. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും. എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ? സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ […]

Kerala

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വെറും നാല് മണിക്കൂര്‍; അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വ്വേ പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗത്തില്‍ എത്തുന്ന കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പിലായാല്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് വെറും നാല് മണിക്കൂളില്‍ എത്താം. 2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്പനിയായ […]

Kerala

എച്ച്1 എന്‍1, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്; മെഡിക്കല്‍ സംഘം വീടുകളില്‍ ചെന്ന് പരിശോദിക്കും

ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നത് എച്ച്1 എന്‍ 1 എന്ന് സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ചു സാംപിളുകളാണ് പരിശോധിച്ചത്. പനിപടര്‍ന്ന് 216 പേര്‍ക്കാണ്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനിബാധിച്ചത്. തൊട്ടടുത്ത ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി […]

error: Protected Content !!