News

ഹര്‍ത്താല്‍ പ്രതീതി ഉണര്‍ത്തി പണിമുടക്ക് തുടരുന്നു

ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടരുന്ന മോദി സര്‍ക്കാരിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ഉടനീളം വാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഭാഗികമായി ഓടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറു മണിയോടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന […]

News

കേരളത്തിന്റെ സാക്ഷരതാ പ്രവർത്തനക്കുറിച്ച് പഠിക്കാൻ ഛത്തീസ്ഗഡ് സംഘം

പൊതുവിദ്യാഭ്യാസ രംഗത്തും സാക്ഷരതാ മേഖലയിലും കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തീസ്ഗഡ് സംഘമെത്തി. ഛത്തീസ്ഗഡ് സാക്ഷരതാ മിഷൻ അതോറിറ്റി പ്രതിനിധി സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. 2020 അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന അക്കാദമി മാസ്റ്റർപ്ലാനും വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത മാസ്റ്റർ പ്ലാൻ സംബന്ധിച്ചും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സർക്കാരിന്റെ […]

കുന്ദമംഗലം എക്‌സൈസ്‌ രണ്ട്‌ പാത്രങ്ങളിലായി സൂക്ഷിച്ച വാഷ് കണ്ടെടുത്തു

കുന്ദമംഗലം: മാവൂർ മലപ്രം കല്ലുള്ള തൊടികയിൽ കോളനിക്ക് സമീപം വെച്ച് കുന്ദമംഗലം എക്സൈസ് പാർട്ടി രണ്ട് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 110 ലിറ്റർ വാഷ് കണ്ടെടുത്തു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്.എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ്കുമാറും പാർട്ടിയും നടത്തിയ റെയിഡിലാണ് വാഷ് പിടിച്ചെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ജിനീഷ്, സുജീഷ്, ഷഫീഖലി എന്നിവർ ചേർന്നാണ് റൈഡ് നടത്തി പിടിച്ചെടുത്തത്.

കെ വി സുധാകരൻ സ്മൃതി മൂന്നാം അനുസ്മരണം ശ്രീ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയൻ വി നായർ മുഖ്യാതിഥിയായിരുന്നു. കെ വി സുധാകരൻ കലാകായിക കേന്ദ്രത്തിന്റെ ബ്രോഷർ പ്രകാശനം ടോം ജോസഫ് നിർവഹിച്ചു. ദിനേശ് കുമാർ ശിവാജി നൃത്തകലാലയം നെചൂളി, അരുൺ മോഹൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ചാത്തമംഗലം തിറയാട്ട കലാ സമിതി യിലെ യുവ പ്രതിഭകളുടെ പഞ്ചാരിമേളവും ശിവാഞ്ജലി നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങളും, ഏകി ചൂലൂർ അനുസ്മരണവും അരങ്ങേറി. തുടർന്ന് അമേച്വർ നാടക മത്സര വും നടന്നു. വിജയികൾക്കുള്ള […]

സുരേഷ്ബാബു (44) നിര്യാതനായി

കുന്ദമംഗലം: ചാത്തമംഗലം കണയൻങ്കോട്ടുചാലിൽ സുരേഷ്ബാബു (44) നിര്യാതനായി. ഭാര്യ:- അനുപമ(ആശ്രയ ദന്തൽ ക്ലിനി,കെട്ടാങ്ങൽ ).മകൾ:- അഭിരാമി. സഹോദരങ്ങൾ:-സുജ, സുനിത, സുന്ദരരാജൻ. സഞ്ചയനം – ശനിയാഴ്ച.

അഖില കേരള കോളജിയേറ്റ് വോളിബോൾ വിളംബര ജാഥ നടത്തി

കുന്ദമംഗലം: ജനു: 9 മുതൽ 12 വരെ കാരന്തൂർ പാറ്റേൺ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള കോളജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ വരവറിയിച്ച് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാരന്തൂരിൽ നിന്ന് തുടങ്ങി കുന്ദമംഗലത്ത് സമാപിച്ച വിളംബര ജാഥക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ,വൈസ് പ്രസിഡണ്ട് കെ.പി.കോയ, മെമ്പർമാരായ വിനോദ് പടനിലം, പടാളിയിൽ ബഷീർ, പി.പവിത്രൻ, എ.കെ.ഷൗക്കത്തലി, പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി, സെക്രട്ടറി സി. യൂസഫ്, പി.ഹസ്സൻ ഹാജി, പി.എൻ.ശശിധരൻ, കെ.മൊയ്തീൻകോയ, ശ്രീനു, […]

National

നിര്‍ഭയ കേസ്; നാലു പ്രതികളെയും ജനുവരി 22-നു തൂക്കിലേറ്റും

നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറണ്ട്. ജനുവരി 22-നു രാവിലെ ഏഴിന് നാലു പ്രതികളെയും തൂക്കിലേറ്റും. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കുക. കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നും പ്രതികള്‍ പറയുന്നു. 2012 ഡിസംബര്‍ 16-നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് […]

Local

വിമുക്തി; വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

കുന്ദമംഗലം; വിമുക്തി മിഷന്റെ 90 ദിവസത്തെ തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന വാഹനപ്രചരണജാഥക്ക് കുന്ദമംഗലം എക്‌സൈസ് റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സ്വീകരണം നല്‍കി. പ്രസ്തുത പരിപാടിയില്‍ അസിസ്റ്റന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.സുനിത ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്ര്‍ എസ്.അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. എക്‌സൈസ് ജീവനക്കാര്‍ ലഹരി വിരുദ്ധ കലാപരിപാടികള്‍ […]

Local

അറിയിപ്പുകള്‍

ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്തും ഈ വര്‍ഷത്തെ ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26 ന് കോഴിക്കോട് ബീച്ചില്‍ നടത്തും. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. പൊലീസ്, ട്രാഫിക് പൊലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല […]

Kerala

സ്‌കൂള്‍ അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖ വായനനടപ്പാക്കും- മുഖ്യമന്ത്രി

കോളെജ് യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പരിശോധിക്കുംരാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്‌സിറ്റി- കോളെജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് […]

error: Protected Content !!