Local

അറിയിപ്പുകള്‍

ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്തും

ഈ വര്‍ഷത്തെ ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26 ന് കോഴിക്കോട് ബീച്ചില്‍ നടത്തും. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്.

പൊലീസ്, ട്രാഫിക് പൊലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. ആരോഗ്യം, വിദ്യാഭ്യാസം, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, ഹരിത കേരളം, ശുചിത്വ മിഷന്‍, കേന്ദ്രീയ വിദ്യാലയം-1 തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകള്‍ ഉണ്ടാവും. പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷയൊരുക്കും.

പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും ഇതിന്റെ ഭാഗമായി ബീച്ച് പരിസരം സൗന്ദര്യവത്ക്കരിക്കാനും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എ.ഡി.എം റോഷ്‌നി നാരായണന്‍, സബ് കലക്ടര്‍ പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഒന്‍പതിന് രാവിലെ 11 ന് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററ് കെ എസ്ആര്‍ടിസി ബസ് സര്‍വീസ് ഫ്ളാഗ് ഓഫ്, 10 ന് രാവിലെ 10 മണിക്ക് ഈന്താട് എല്‍പി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം, 11 ന് കൊയിലാണ്ടി ടൗണ്‍ ഹാള്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് സംഗമവും വാര്‍ഷികവും ജനുവരി 11 ന് 10.30 ന് ഇന്‍ഡോര്‍ സ്റ്റേഡിയം നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം, 11.30 ന് കേരള സിവില്‍ ജൂഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമ്മേളനം ഉദ്ഘാടനം, 3 ന് നന്‍മണ്ട ലൈഫ് പദ്ധതി താക്കോല്‍ ദാനം, ജനുവരി 12 ന് 10 മണിക്ക് ചേളന്നൂര്‍ ബ്ലോക്ക് ഓഫീസ് ബ്ലോക്ക് ലൈഫ് സംഗമം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

ഒപ്പം പദ്ധതി അദാലത്ത് 9 ന്

ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പാരിഷ് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം നടത്തുന്നത്. 

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, കോടഞ്ചേരി, ആയഞ്ചേരി, ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലും  കോഴിക്കോട് കോര്‍പ്പറേഷനിലും മാര്‍ച്ച് 31 വരെ  പട്ടികജാതി  പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും.  ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സിയുടെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം ഹാജരാക്കണം.
താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ് ( 6 മാസത്തിനകം എടുത്തത്), വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി ബുക്ക്), വിദ്യാഭ്യാസ യോഗ്യ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ  രേഖകളുടെ അസ്സലും, പകര്‍പ്പ് സഹിതം ജനുവരി 15 ന്  രാവിലെ 10.30-ന്   കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങള്‍ക്കും  0495 2370379.
ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുളളതും ബേപ്പൂര്‍ തുറമുഖ പുലിമൂട്ടിന് സമീപമുളളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിങ്  ഫീസ് പിരിച്ചെടുക്കുന്നതിനായി വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജനുവരി 13 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. ഫോണ്‍ 0495 2414863, 2414039.

ദര്‍ഘാസ് ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി അഴീക്കല്‍ തുറമുഖത്തേക്ക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 24 ന് ഒരു മണി വരെ. ഫോണ്‍ 0495 2418610, 2414863.

മുക്കം നഗരസഭ ലൈഫ് കുടുംബ സംഗമം യോഗം 9 ന്

മുക്കം നഗരസഭയുടെ ലൈഫ് കുടുംബ സംഗമം വിജയിപ്പിക്കുന്നതിനായി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ജനുവരി ഒന്‍പതിന് മൂന്ന് മണിക്ക് മുക്കം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേരും. ഫോണ്‍ 2297132.

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവിംഗ്സ് സ്‌കീമുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട്, കൊടുവളളി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകളുടെ പരിസരത്ത് എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജനുവരി 21 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും.  

വാഹന ലേലം

കോഴിക്കോട്  ജില്ല പോലീസ് മേധാവിയുടെ അധീനതയിലുളളതും കോഴിക്കോട് ജില്ല സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാണ്ടാന്റിന്റ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതുമായ 37 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജനുവരി 29 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 0495 2722673.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 10 ന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ (യോഗ്യത : ബിരുദം), അക്കൗണ്ടന്റ് (യോഗ്യത : ബികോം) ടീം ലീഡര്‍, ബ്രാഞ്ച് റിലേഷന്‍ എക്സിക്യുട്ടീവ്, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍, റിക്രൂട്ടര്‍, ടെലികോളര്‍, സെയില്‍സ് ട്രെയിനി,  (യോഗ്യത : പ്ലസ് ടു)      ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!