Local

നിര്യാതനായി

പന്തീര്‍പാടം:പൂളോറ താമസിക്കും പരപ്പില്‍ മൂസ(56)നിര്യാതനായി. ഭാര്യ: മൈമൂന മകന്‍:സക്കീര്‍ ഹുസൈന്‍ സഹോദരങ്ങള്‍:മൊയ്തീന്‍,ഉമ്മര്‍കോയ,മുഹമ്മദ്,മജീദ്, ആമിന,സുലൈഖ മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണി പന്തീര്‍പാടം ജുമാ മസ്ജിദ്. 8:30 ചൂലാംവയല്‍ ജുമാ മസ്ജിദ്

Local

പെരിങ്ങൊളം ഹയർ സെക്കൻഡറിയിലെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു വേണ്ടി കുന്നമംഗലം നിയോജക മണ്ഡലം എം .എൽ .എ അഡ്വ :പി ടി എ റഹീമിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു . കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും മുൻ കാലങ്ങളെ അപേക്ഷിച്ച് ആധുനികവൽക്കരണം നടത്തപ്പെട്ടിരിക്കയാണെന്നും സംതൃപ്തരായ അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ് കാണാൻ കഴിയുന്നതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു .ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട് […]

National

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, ഫലം 11-ന്‌

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും […]

Kerala

ചൊവ്വാഴ്ച എഐഎസ്എഫ്‌ന്റെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക്

ജെഎന്‍യുവിലും മറ്റുമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി- ആര്‍.എസ്.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്നും പ്രസ്താവനിയില്‍ പറഞ്ഞു. ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ […]

Local

സത്യവതി അന്തര്‍ജനം അന്തരിച്ചു

സത്യവതി അന്തര്‍ജനം (76) അന്തരിച്ചു. ഭര്‍താവ് മട്ടന്നൂര്‍ അഴകത്തില്ലത്ത് പത്മനാഭന്‍ നമ്പൂതിരി (റിട്ട DDE സൂപ്രണ്ട് കണ്ണൂര്‍). മക്കള്‍; ഗീത കൈതക്കല്‍ (റിട്ട സിവില്‍ സപ്‌ളൈസ്) പ്രീത കോ ‘ രമ്പറ്റ ( സ്പ്രിംഗ് വാലി ) ലത തായട, അജിത പുല്ലങ്കോട് (ഡെ HM കുറ്റിക്കാട്ടൂര്‍ HSS ) വിജയകുമാരി, മുണ്ടേക്കാട് ( കുന്നക്കാവ് HS പെരിന്തല്‍മണ്ണ ) സുധാബിന്ദു (പ്രിന്‍സിപല്‍ ചാലHടട) എന്നിവര്‍ മക്കളാണ്. പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൈതക്കല്‍ (റിട്ട സൗത് ഇന്‍ഡ്യന്‍ ബേങ്ക് […]

Local

മാലിന്യത്തില്‍ നിന്ന് വൈദുതി സംയോജിത മാലിന്യസംസ്‌കരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

മാലിന്യത്തില്‍ നിന്ന് വൈദ്യൂതി ഉല്‍പാദിപ്പിക്കാനുളള സംയോജിത  മാലിന്യസംസ്‌കരണ പദ്ധതി കോഴിക്കോട് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്നു.  മാലിന്യ സംസ്‌കരണത്തിനായി അത്യാധുനിക മാലിന്യ ശേഖരണ സംവിധാനവും സംസ്‌കരണവും ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഇന്ന് (ജനുവരി ആറിന്) വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പ്രദര്‍ശനോദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തും. കോഴിക്കോട് മേഖലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുളള […]

News

കലയുടെ സര്‍ഗോത്സവത്തിന് ഇന്ന് സമാപനം

കോഴിക്കോടിന് ഉത്സവ വിരുന്നൊരുക്കിയ സര്‍ഗോത്സവത്തിന് ഇന്ന് (ജനു. 6) സമാപനം. ഗോത്ര കലാരൂപങ്ങളുടെ തുടിതാളത്തിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോഴിക്കോട്. രണ്ടാംദിനത്തില്‍ ഡോ അംബേദ്കര്‍ മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തിരുനന്തപുരം 78 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. 77 പോയന്റുമായി തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. 71 പോയന്റുമായി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പറവനടുക്കം കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന […]

News

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. . തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200 രൂപയിലേയ്ക്കാണ് സ്വര്‍ണവില എത്തിയത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന 2,200 രൂപയാണ്.

News

ജെഎന്‍യുവിലെ അക്രമം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ല്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എബിവിപിക്കാര്‍ തയ്യാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നതാണെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും […]

News

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

വടകരക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കണ്ണൂക്കരയില്‍ ആണ സംഭവം. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍ (56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു.

error: Protected Content !!