information

അറിയിപ്പുകള്‍

ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍  : അപേക്ഷ ക്ഷണിച്ചു    വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസറായി   (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള   ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  പ്രായം 30 വയസ്സ് കവിയരുത്. യോഗ്യത – എം.എസ് ഡബ്ല്യു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.             ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ […]

Local

സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂർ അവാർഡ് സമർപ്പണം 5 ന്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള  സദയം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂർ അവാർഡ് സമർപ്പണം 5 ന് നടക്കും. വടകര സ്വദേശി സുനിൽ മുതുവനക്കാണ് അവാർഡ്.25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ്  കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ   നടക്കുന്ന ചടങ്ങിൽ നൽകും.വൈകുന്നേരം മൂന്നിന് എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും. പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ വെബ്‌ ഉദ്ഘാടനം ചെയ്യും.

Sports

സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പ്: ജില്ലയെ വി.ഇ ജെറിൻ നയിക്കും

    5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ്  ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കുന്ന ജില്ലാ ടീമിനെ പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ വി.ഇ ജെറിൻ നയിക്കും. ജൂനിയർ ടീം: രതിക് വിഷ്ണു, അമീൻ ബാസിത്, മുഹമ്മദ് മുൽത്തിസ്, സി.കെ ഷമ്മാസ്, അമിത് ബെൽജി, മുഹമ്മദ് റിസിൻ, കെ. ഒമർ അലി, പി. സൈഫുദ്ധീൻ, മുഹമ്മദ്‌ ഷിബിലി, സി. മുഹമ്മദ് ബിലാൽ സബ് ജൂനിയർ ടീം: പി.എം നിഹാൽ മുഹമ്മദ്, അനു ഫിയാസ്, പി.കെ ലബീബ്, അഷ് വിൻ മനോജ്, […]

Local

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു; നരിക്കുനിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍

നരിക്കുനി; നരിക്കുനിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെയാണ് റിട്ടയേര്‍ഡ് അദ്ധ്യാപകനായ മുഹമ്മദലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെയും പിതാവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാല്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. താന്‍ മാത്രമല്ല വരും തലമുറയും ബുദ്ധിമുട്ടുമെന്നും കുറിപ്പിലുണ്ട്. ഇദ്ദേഹം പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Sports

കൊയപ്പ ഫുട്‌ബോള്‍ ജനുവരി 10 ന്

കൊടുവള്ളി :കൊയപ്പ 2020 സീസണ്‍ ടികറ്റ് വിതരണ ഉദ്ഘാടനം താമരശേരി DYSP അബ്ദുല്‍ റസാഖ് വിവ ഗ്രൂപ്പ് ചെയര്‍മാന്‍ റഹൂഫ് നെല്ലാങ്കണ്ടിക്കു നല്‍കി നിര്‍വഹിച്ചു . ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ VC മജീദ്, മുഗള്‍ ഷംസു, അലി തങ്ങള്‍സ്, KT ഫിറോസ്, Ck നാസിം, KT അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി 10 ന് ആണ് ആരംഭിക്കുന്നത്

News

നടപ്പാക്കില്ലെന്ന് പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല; പരിഹാസവുമായി അബ്ദുള്ളക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരിഹാസം. നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുക്കത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. യുഡിഎഫും […]

Kerala

ഹെർമൻ ഗുണ്ടർട്ട് രേഖകളുടെ ഡിജിറ്റൽ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി

മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബർലീൻ‘എന്റെ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ് ഞാൻ’- ജർമനിയിൽ ജനിച്ചുവളർന്ന ഈ പ്രഫസർ ആയാസരഹിതമായി മനോഹരമായ മലയാളത്തിൽ ഇത്രയും പറഞ്ഞ് നിർത്തി. ഇതെങ്ങനെ മലയാളം പഠിച്ചുവെന്ന ചേദ്യത്തിന് ഉടനെ വന്നു മലയാളത്തിൽ തന്നെ മറുപടി; ‘ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ കേരളത്തിലെ കലാമണ്ഡലത്തിൽ വന്നു. അവിടെ വെച്ച് കൂടിയാട്ടവും നങ്ങ്യാർക്കൂത്തും പഠിച്ചു. […]

Local

മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ 39 സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പുതുതായി 40 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ 43 ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കയാണ്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട് അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പാലം ജംഗ്ഷന്‍, വെസ്റ്റ് പിലാശ്ശേരി; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം അങ്ങാടി, താത്തുര്‍ മഖാം, വിരുപ്പില്‍, വെള്ളലശ്ശേരി […]

Local

ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോകകേരള സഭ- സ്പീക്കർ

പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോക കേരള സഭയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭയിൽ രണ്ടാം ദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തെ കലയാക്കി മാറ്റിയ സമൂഹമാണ് മലയാളികളുടേത്. നമ്മുടെ സംസ്‌കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയവയുടെ കൂട്ടായ്മയുണ്ടാകണം. സാമ്പത്തിക സാധ്യത മാത്രമല്ല, സാങ്കേതിക ജ്ഞാനം, അനുഭവങ്ങൾ, പ്രായോഗികമായ അറിവുകൾ തുടങ്ങിയവ കേരളത്തിലേക്ക് സ്വാംശീകരിക്കാനാകണം. എല്ലാം ചേർന്നുള്ള നവകേരളമാണുണ്ടാകേണ്ടത്. മലയാളി സ്വത്വം, പ്രവാസത്തിന്റെ സാധ്യത, നവകേരളം എന്നിവ മുൻനിർത്തിയാകണം […]

Local

സോളിഡാരിറ്റി കുന്ദമംഗലം ഏരിയയുടെ പ്രസിഡന്റായി ഇന്‍സാഫ് പതിമംഗലം തിരഞ്ഞെടുക്കപ്പെട്ടു

കുന്നമംഗലം : സോളിഡാരിറ്റി കുന്ദമംഗലം ഏരിയയുടെ പ്രസിഡണ്ടായി ഇന്‍സാഫ് പതിമംഗലം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. നൂഹ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഇ.പി. ഉമര്‍, കെ.എം. ആസിഫ്, ഹാരിസ് നരിക്കുനി, അനസ് ആരാമ്പ്രം എന്നിവര്‍ സംസാരിച്ചു

error: Protected Content !!