information

അറിയിപ്പുകള്‍

ദേശീയ വോട്ടേഴ്‌സ് ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. ‘ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ വിധികര്‍ത്താക്കള്‍, നമ്മുടെ ഭാവിയുടെ വര്‍ണങ്ങള്‍ നിര്‍ണ്ണയിക്കുന്നതും നാം തന്നെയാണ് ‘ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന 227 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയികളാവുന്ന രണ്ടു പേര്‍ക്ക് ജനുവരി 25 ന് […]

Local

സാക്ഷരതാ മിഷൻ “ഇന്ത്യ എന്ന റിപ്പബ്ലിക്ക്” കാമ്പയിൻ ഉദ്ഘാടനം നടന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ  നടപ്പിലാക്കുന്ന “ഇന്ത്യ എന്ന റിപ്പബ്ലിക്ക് ” കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം  കോർപ്പറേഷൻ സാംസ്ക്കാരിക നിലയത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു അദ്ധ്യക്ഷത വഹിച്ചു. ടി മോഹൻ ദാസ് മാസ്റ്റർ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കെ. മോഹനൻ, പി.പി സാബിറ, കെ.സുരേഷ് കുമാർ, സി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.അസി. […]

Trending

ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും-മുഖ്യമന്ത്രി

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ  ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏതൊക്കെ രാജ്യങ്ങളിൽ ഏതൊക്കെ തൊഴിലുകൾക്കാണ് അവസരം, അതിന് ഏതുതരം നൈപുണ്യമാണ് ആവശ്യം, ഇടനില ചൂഷണം എങ്ങനെ ഒഴിവാക്കാം, ഏതുഭാഷയിലാണ് പ്രാവീണ്യം ആർജിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്വീകരിക്കേണ്ട നടപടികൾ സഭ ചർച്ചചെയ്യും. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സ്വകരിക്കേണ്ട നടപടികൾ, […]

Local

സൗത്ത് കൊടുവള്ളിയില്‍ വാഹന അപകടം; പടനിലം സ്വദേശി മരണപ്പെട്ടു

സൗത്ത് കൊടുവള്ളി ; സൗത്ത് കൊടുവള്ളി വാഹന അപകടത്തില്‍ പടനിലം സ്വദേശി മരണപ്പെട്ടു. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസ് കണ്ടക്ടര്‍ സുരേന്ദ്രന്‍ ആണ് മരണപ്പെട്ടത്. പട്ടാമ്പിയില്‍ നിന്ന് വരുന്ന പിക് അപ് വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Sports

ക്രസന്റ് ഫുട്‌ബോള്‍ മേളക്ക് തുടക്കമായി

മടവൂര്‍: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കൊട്ടക്കാവയല്‍ ക്രസന്റ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 27 ാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു ക്രസന്റ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കം .ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സിന്‍സിയര്‍ കച്ചേരി മുക്കു ബ്ലാക്ക് & വൈറ്റ് എളേറ്റിലിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍പിച്ചു . രണ്ടാം മത്സരത്തില്‍ ലൈറ്റ്‌നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പിലിനെ ടോസില്‍ പരാജയപ്പെടുത്തി. പരിപാടിയില്‍ അഖിലേന്ത്യാ സൈക്കിള്‍ […]

Local

പുതുവര്‍ഷദിനത്തില്‍ പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയത്തിനായി ചേളാവ് വിതരണം ചെയ്ത് എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍

പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ചേളാവ് വിതരണം ചെയ്ത് മാതൃകയായി. പണ്ടുകാലത്ത് സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ഭാണ്ഡകെട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ചേളാവ്. സമചതുരാകൃതിയിലുള്ള തുണിക്കഷ്ണം വശങ്ങളിലെ കയറുപയോഗിച്ച് വലിക്കുമ്പോള്‍ സഞ്ചിയായിത്തീരുന്നു. ഇതില്‍ നിരവധി സാധനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയും. നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചേളാവ് വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി.വി.നാസിര്‍ നിര്‍വ്വഹിച്ചു.പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറക്കാന്‍ ഈ ചേളാവ് കൊണ്ട് കഴിയുമെന്ന് നല്ലപാഠം കോര്‍ഡിനേറ്റര്‍ ജമാലുദ്ദീന്‍ പോലൂര്‍ പറഞ്ഞു. […]

News

പുതുവത്സരത്തിൽ വേറിട്ട പ്രതിഷേധവുമായി എം.എസ്.ടി.എം വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ: പൗരത്വ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട്, പുതുവത്സരാഘോഷങ്ങൾക്ക് അവധി നൽകി, വേറിട്ട പ്രതിഷേധവുമായി പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻറ് സയൻസ് കോളേജ് വിദ്യാർത്ഥികൾ. മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന പ്രതിജ്ഞയോടെ,കറുപ്പ് വസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികൾ കാമ്പസിലെത്തിയത്. വിവിധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തി വൻ പ്രതിഷേധ പരിപാടികളാണ് നടന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ, ഫാഷിസ്റ്റ് സർക്കാറിനെ വിദ്യാർത്ഥിത്വം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കാമ്പസിൽ നടന്നത്. പരിപാടികൾക്ക് കോളേജ് യൂണിയൻ ചെയർമാൻ […]

News

രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത രംഗത്തിറങ്ങിയത് ആശാവഹം:മുഖ്യമന്ത്രി

രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെ രംഗത്തിറങ്ങിയത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെതിരെ ഇന്ത്യൻ യുവത നടത്തിയ പോരാട്ടം ആവേശം പകരുന്നതാണ്. പ്രശസ്തമായ നിരവധി സർവകലാശാലകളിലെ കുട്ടികൾ ഇതിനെതിരെ രംഗത്തിറങ്ങി. സർവകലാശാല തന്നെ പോലീസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. 40 സർവകലാശാലകളിൽ ഇതിന്റെ അലയൊലിയുണ്ടായെന്നത് പ്രക്ഷോഭത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാകുമ്പോൾ രാജ്യം തന്നെ അപകടത്തിലാകും. ഇരുട്ടിന്റെ ശക്തികൾക്കെതിരെ […]

News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാനവിക ഐക്യചങ്ങല തീര്‍ത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മാനവിക ഐക്യചങ്ങല തീര്‍ത്തു. നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പടനിലം മുതല്‍ കാരന്തൂര്‍ വരെയാണ് ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കാളികളായി. എം.കെ.രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, പി കെ.ഫിറോസ്, ഖാലിദ് കിളി മുണ്ട, അരിയിൽ അലവി, ഒ […]

Local

പാറ്റേണ്‍ സ്‌പോര്‍ട് ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ കെട്ടിടോദ്ഘാടനം നാളെ

കുന്ദമംഗലം; കോഴിക്കോട് ജില്ല പഞ്ചായത്ത് 13ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാറ്റേണ്‍ സ്‌പോര്‍ട് ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ കെട്ടിടോദ്ഘാടനം നാളെ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ മുഖ്യാതിഥിയാവും. കേരള മദ്രസ ടീച്ചേര്‍്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ […]

error: Protected Content !!