കുന്ദമംഗലം; കോഴിക്കോട് ജില്ല പഞ്ചായത്ത് 13ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാറ്റേണ്‍ സ്പോര്‍ട് ആന്റ് ആര്‍ട്സ് സൊസൈറ്റിയുടെ കെട്ടിടോദ്ഘാടനം നാളെ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ മുഖ്യാതിഥിയാവും. കേരള മദ്രസ ടീച്ചേര്്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് എം.പി അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ സ്വാഗതം പറയും. പഞ്ചായത്തംഗം ബഷീര്‍ പടാളിയില്‍, പാറ്റേണ്‍ പ്രസിഡന്റ് എ മൂസ ഹാജി, മുഹമ്മദ് അഷ്റഫ്, പാറ്റേണ്‍ സെക്രട്ടറി സി.യൂസഫ്, പാറ്റേണ്‍ ട്രഷറര്‍ പി. ഹസ്സന് ഹാജി, കെ.ജി സന്ദീപ്, ബാബു വി തുടങ്ങിയവര്‍ പങ്കെടുക്കും.