News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാനവിക ഐക്യചങ്ങല തീര്‍ത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മാനവിക ഐക്യചങ്ങല തീര്‍ത്തു. നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പടനിലം മുതല്‍ കാരന്തൂര്‍ വരെയാണ് ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കാളികളായി.

എം.കെ.രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, പി കെ.ഫിറോസ്, ഖാലിദ് കിളി മുണ്ട, അരിയിൽ അലവി, ഒ .ളസ്സയിൻ , അഡ്വക്കറ്റ് നിയാസ്, ഐപി രാജേഷ്, ഖാലീദ് , അരിയിൽ മൊയ്തീൻ ഹാജി, വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.പി കോയ, കെ.എന്‍ നമ്പൂതിരി, അഷ്‌റഫ് കായക്കല്‍, അബ്ദുറഹിമാൻ ഇടക്കുനി, അൻവർസാദത്ത്, എ കെ.ഷൗക്കത്തലി,എം.വി ബൈജു,

കൂടാതെ മര്‍കസ്, നവജ്യോതി, കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും തുടങ്ങി വിവിധ രാഷ്ട്രീയ- മത-സാംസ്‌കാരിക പ്രമുഖരും പ്രവര്‍ത്തകരും ചങ്ങലയില്‍ അണിനിരന്നു.
രവിന്ദ്രൻ പ്രതിക്താാാവാചകം ചൊല്ലി കൊടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!