News Trending

പ്ലാസ്റ്റിക്കിന് വിട : ബദല്‍ മാര്‍ഗ്ഗങ്ങളുമായി ഉത്പന്ന പ്രദര്‍ശനം

  • 31st December 2019
  • 0 Comments

പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമാണ്  മീനും പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍  എന്തു ചെയ്യുമെന്ന്? അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം.കണ്ടംകുളം  ജൂബിലി ഹാളില്‍ നടന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു ആദ്യ വില്പന നടത്തി. ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ […]

Local

ആര്‍ദ്രം ജനകീയ കാമ്പയിന്‍ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം.മധുരംമിതം, പച്ചക്കറി പച്ചയായ്

  • 31st December 2019
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആര്‍ദ്രം  ജനകീയ കാമ്പയിന്റെ  ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി ആരോഗ്യപരമായ ഭക്ഷണരീതിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ‘മധുരം മിതം, പച്ചക്കറി പച്ചയായ്’ എന്ന മുദ്രാവാക്യവുമായി ജില്ലാതല പരിപാടി സംഘടിപ്പിക്കും. പുതുവര്‍ഷത്തില്‍ പുതിയമാറ്റങ്ങള്‍ വരുത്തി ആഹാരരീതി ക്രമീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധത്തിനായി എക്സിബിഷന്‍, നല്ല ആരോഗ്യത്തിനായി ആരോഗ്യതളിക, പച്ചക്കറി, പഴങ്ങള്‍,  […]

Local

അറിയിപ്പുകള്‍

  • 31st December 2019
  • 0 Comments

ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ്;ജനുവരി ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം  സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയിലൂടെ കേരള മുഖ്യമന്ത്രി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നതിന്റെ രണ്ടാംഘട്ടം ജനുവരി ആറിന് ഫാറൂക്ക് കോളേജില്‍ നടത്തും. രണ്ടാംഘട്ടത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സര്‍വ്വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ […]

Kerala

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് നാളെ മുതല്‍ നിരോധനം

  • 31st December 2019
  • 0 Comments

പുതുവര്‍ഷദിനത്തില്‍ പുതിയ പദ്ധതിയുമായി കേരളം. പ്രകൃതിയെ സംരക്ഷിക്കാനായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് ജനുവരി ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ വരെ നിരോധിച്ചിട്ടുണ്ട്. നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. അതേ സമയം ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, […]

Local

വെല്‍കം 2020 കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍

  • 31st December 2019
  • 0 Comments

പുതുവര്‍ഷം സന്തോഷവും സുരക്ഷിതവും ആരോഗ്യവുമുളള ഹരിത വര്‍ഷമാക്കി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വെല്‍കം 2020 കാമ്പയിന്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ 13900 എന്‍എസ്എസ് വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ജനുവരി ഒന്ന് മുതല്‍ 26 വരെ വിവിധ പരിപാടികളോടെയാണ് കാമ്പയിന്‍ ഒരുക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് രാവിലെ 8.30 ന് കോഴിക്കോട് ബീച്ച് പരിസരത്തുനിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നേതൃത്വം […]

News

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണം: ഉപരാഷ്ട്രപതി

  • 31st December 2019
  • 0 Comments

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവമനസുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തണം. അത് രാജ്യത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് സഹായിക്കും. അഭൂതപൂർവമായ സാങ്കേതിക മാറ്റത്തിന്റെ കാലത്താണ് നാം കഴിയുന്നത്. ശാസ്ത്രീയ മനോഭാവം യുവമനസുകളിൽ ചെറുപ്പത്തിൽ തന്നെ പാകാനായാൽ നൂതനമായ ചിന്തകൾക്ക് അത് അടിത്തറയിടും. മുൻവിധിയില്ലാതെയും പക്ഷപാതമില്ലാതെയും സത്യാന്വേഷണം നടത്തുന്നതിന് ശാസ്ത്ര പഠനം കുട്ടികളെ സഹായിക്കും. വെല്ലുവിളിയുയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം […]

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം; ആദ്യസംസ്ഥാനമായി കേരളം

  • 31st December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതോടെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍വകക്ഷി യോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം. നിയമസഭയില്‍ പ്രമേയം പാസാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രത്തിന്റെത് മത രാഷ്ട്ര സമീപനമാണ്. നിയമ ഭേദഗതി മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് […]

Local

നിര്യാതയായി

  • 31st December 2019
  • 0 Comments

 കട്ടാങ്ങൽ: പാലക്കുറ്റി പുതുക്കുന്നത്ത് അബുവിന്റെ ഭാര്യ ആമിന  (58) നിര്യാതയായി. മക്കൾ അബ്ദുസ്സലീം, ഷബീർ, സുലൈഖ,  ത്വാഹിറ,  ഷറീന, മരുമക്കൾ  അസീസ് കുതിരാടം, അബ്ദുൽ ഗഫൂർ കാരമൂല, സുബൈർ പെരുവയൽ, സാജിത ഈസ്റ്റ് മലയമ്മ, ശബ്ന കരീറ്റിപ്പറമ്പ്.മയ്യിത്ത് നിസ്ക്കാരം ഇന്ന് ചൊവ്വാഴ്ച  രാവിലെ ഒൻപത് മണിക്ക് കളൻതോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Local

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി

  • 31st December 2019
  • 0 Comments

കൊടുവള്ളി; ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതര ഭാരതത്തെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി.. UAE ചാപ്റ്റര്‍ പ്രസിഡണ്ട് ഷമീര്‍ ഹുസൈന്‍ തലക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.. നസീഫ് കൊടുവള്ളി, ബാബു, ഒ.പി റഷീദ്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, അര്‍ഷാദ്, ഷമീര്‍ വൈറ്റ് ലൈന്‍, റഹ്മത്ത്., കൗണ്‍സിലര്‍ റസാഖ്, ഷമീര്‍ ചിറക്കല്‍, ഷമീര്‍ മഠത്തില്‍,ഷമീര്‍ കുഞ്ഞോം തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പറപ്പാറ സ്വാഗതവും, […]

News

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി

  • 31st December 2019
  • 0 Comments

നാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമാകണം: ഉപരാഷ്ട്രപതിനാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമായി വളരണം എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 87 ാം ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമായ തൊട്ടുകൂടായ്മ രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നു. എല്ലാ മതാധ്യക്ഷൻമാരും ഇതിനെതിരെ നിലപാട് സ്വീകരിക്കണം. ഏതു മതക്കാരനായാലും ഇന്ത്യക്കാരൻ എന്ന തിരിച്ചറിവാണ് പ്രധാനം. ലോകം ഇന്ത്യയെ ഉറ്റ് നോക്കുകയാണ്. നിക്ഷേപം നടത്താൻ തത്പരരായ ഒട്ടേറെ രാജ്യങ്ങളുമുണ്ട്. എന്നാൽ ജാതിവിവേചനം പോലെയുള്ള ആശങ്കകളാണ് മുന്നിലേക്ക് എത്തുന്നത്. […]

error: Protected Content !!