കുറുമണ്ണില് അബൂബക്ക൪ (82) നിര്യാതനായി

  • 29th December 2019
  • 0 Comments

കുന്ദമംഗലം: വരട്യാക്ക് കുറുമണ്ണില് അബൂബക്ക൪ (82) നിര്യാതനായി. ഭാര്യ : നഫീസ മക്കള് : മജീദ്, സുഹറ, ബഷീ൪ , അഷ്റഫ് , സുലൈഖ, സുബൈ൪. മരുമക്കള് : സുഹറ,മമ്ദ്കോയ , വാഹിദ, ഫൗസിയ, അഷ്റഫ്, സലീന മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്

Trending

പൈമ്പാലശ്ശേരിയില്‍ രണ്ടാനച്ഛന്‍ മകളെ വെട്ടിക്കൊന്നു പിന്നീട്അച്ചൻ തൂങ്ങി മരിച്ചു.

  • 28th December 2019
  • 0 Comments

കുന്ദമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൈമ്പാലശ്ശേരിയില്‍ രണ്ടാനച്ഛന്‍ ദേവീകൃപ വീട്ടിൽ ശിവദാസൻ ആണ് മകൾ സുര്യയെ 27 വെട്ടി കൊന്നത്.. ഇഷ്ടമില്ലാത്ത കല്യാണം കഴിച്ച കാരണമാണ് കൊലപാതകം എന്നാണ് വിവരം. തൊട്ടടുത്ത ഷെഡിൽ ശിവദാസൻ 50 തൂങ്ങിമരിച്ചു. ഭാര്യ സതീദേവിക്ക് പരിക്കൂണ്ട്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.. കൂടുതല്‍ വിവരം പുറത്ത് വരുന്നതേയുള്ളു

Kerala

രണ്ടാം ലോക കേരള സഭ സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ

  • 28th December 2019
  • 0 Comments

*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും*നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ […]

information

അറിയിപ്പുകള്‍

  • 28th December 2019
  • 0 Comments

ജില്ലാ വികസന സമിതി യോഗം 30 ന്ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.  കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയില്‍ ജനുവരി- മാര്‍ച്ച് 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേണ്‍ഷിപ് ഒരുക്കുന്നത്.  യുവാക്കളില്‍ വ്യക്തിത്വ വികസനം ആരോഗ്യകരമായ ജീവിതവീക്ഷണം എന്നിവ […]

Local

പൊതു ഇടം എന്റേതും’: നൈറ്റ് വാക്ക് ഞായറാഴ്ച

  • 28th December 2019
  • 0 Comments

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഞായര്‍ (ഡിസംബര്‍ 29 ) നിര്‍ഭയ ദിനത്തിലാണ് നൈറ്റ് വാക്ക് നടത്തുക. രാത്രി 11 മണിക്ക് നഗരത്തിലെ നാല് പോയ്ന്റുകളില്‍ നിന്നാണ് നൈറ്റ് വാക്ക് ആരംഭിക്കുക. സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, പുതിയസ്റ്റാന്റ്, ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് നടത്തം ആരംഭിക്കുക. […]

Kerala

ഡിറ്റെൻഷൻ സെന്റർ: പ്രചാരണം അടിസ്ഥാനരഹിതം -മുഖ്യമന്ത്രിയുടെ ഓഫീസ്

  • 28th December 2019
  • 0 Comments

സംസ്ഥാനത്ത് ഡിറ്റെൻഷൻ സെൻററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദി ഹിന്ദു പത്രത്തിൽ ‘state plans detention centre’ എന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഏഴുവർഷം മുമ്പ് 2012 ആഗസ്റ്റിൽ ഡിറ്റെൻഷൻ സെൻറർ സ്ഥാപിക്കണം എന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോർട്ട് കാലാവധി […]

Local

ബസ് സ്റ്റാന്റിന് പുറകില്‍ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ഭീഷണിയാവുന്നു

  • 28th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിന് പുറകിലെ ഓട്ടോ ബേയിലേക്ക് ബില്‍ഡിങിന് മുകളിലെ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ഓട്ടോ തൊവിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാവുന്നു. ഓട്ടോകള്‍ക്ക് മുകളിലേക്കാണ് കോണ്‍ഗ്രീറ്റ് പാളികള്‍ വീഴുന്നത്. അതിനാല്‍ ഓട്ടോകള്‍ക്ക് കേടുപറ്റുന്നുണ്ട്. കൂടാതെ തൊഴിലാളികള്‍ക്കും പാളികള്‍ വീണ് പരിക്കേല്‍ക്കുന്നുണ്ട്. പഴയ കെട്ടിടമായതിനാലാണ് ഇത്തരത്തില്‍ കോണ്‍ഗ്രീറ്റ് ഇളകി വീഴുന്നത് എന്നാണ് കരുതപ്പെടുന്നത്.

Local

മുണ്ടിക്കല്‍താഴം ബൈപ്പാസ് ജംഗ്ഷനില്‍ അപകടം

  • 28th December 2019
  • 0 Comments

മുണ്ടിക്കല്‍ത്താഴം; ഇന്നലെ രാത്രി മുണ്ടിക്കല്‍ത്താഴം ബൈപ്പാസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചാത്തമംഗലത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

Local

കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

  • 28th December 2019
  • 0 Comments

കുന്ദമംഗലം: ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്യം നേടിയെടുക്കുന്നതില്‍ തുടങ്ങി ആധുനിക ഇന്ത്യയെ രുപപ്പെടുത്തിയെടുക്കുന്നത് വരെയുള്ള ചരിത്രവും ആശയാധിഷ്ഠിത ബന്ധവുമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 135-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഘോഷ പരിപാടികള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മറുവാട്ട് മാധവന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്‍, […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ് ക്യാമ്പ് സമാപിച്ചു

  • 28th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്കിമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി പരിപാടികള്‍ നടത്തി. സമാപന സമ്മേളനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ ഷംജിത് അധ്യക്ഷം വഹിച്ചു. എ […]

error: Protected Content !!