ഭൂപതി എന്‍. അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം നടന്നു
ഗ്രഹണത്തെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ മനുഷ്യന് സാധിച്ചത് വലിയ കാര്യമായി കൊട്ടിയാഘോഷിക്കപ്പെടുമ്പോള്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച സംവിധാനത്തെ അനുവിട വ്യത്യാസമില്ലാതെ പരിപാലിക്കുന്ന പ്രപഞ്ചനാഥനെ തിരിച്ചറിയാന്‍ നാം മറന്ന് പോവുന്നു എന്ന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രറട്ടറി എം.സി.സുബ്ഹാന്‍ബാബു പറഞ്ഞു. ഭൂപതി എന്‍ അബൂബക്കര്‍ ഹാജി കുഞ്ഞീബി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. റൊയാട് ഫാം ഹൗസിലാണ് കുടുംബസംഗമം നടന്നത്. ചെയര്‍മാന്‍ എന്‍.സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം എംഎല്‍ എ പി ടി എ റഹിം, […]









