Kerala

കിന്‍ഫ്ര പാര്‍ക്ക് വികസനം ആദ്യഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു

  • 25th December 2019
  • 0 Comments

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കിന്‍ഫ്ര പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സഹായകമാവും. 3000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതായിരിക്കും കണ്‍വെന്‍ഷന്‍ സെന്റര്‍. 137 കോടി രൂപ ചെലവില്‍ […]

Local

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു

  • 25th December 2019
  • 0 Comments

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കുന്ദമംഗലം സ്വദേശിയായ അഡ്വക്കറ്റ് ഷമീറാണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമെത്തിച്ച്‌കൊണ്ട് ക്രിസ്മസ് ആഘോഷിച്ചത്. അല്‍പ്പസമയത്തേക്കാണെങ്കിലും അവര്‍ക്കൊപ്പവും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണെന്നും ഇനിയുമേറെ ചെയ്യാനുണ്ടെന്നും ഓരോ ദിനവും പുതിയ പാഠങ്ങളും അനുഭവങ്ങളുമാണ് എന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്നവരോടൊപ്പം കേക്ക് മുറിക്കുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Local

അറിയിപ്പുകള്‍

  • 25th December 2019
  • 0 Comments

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് 27 ന് നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും. കേരളത്തിലെ ക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുക്കും. കുമരനല്ലൂര്‍, കീഴരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 1999 ജനുവരി […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസമിരിക്കുന്നു

  • 25th December 2019
  • 0 Comments

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ ഉപവാസം ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റമിന്‍ദാസ് സ്വാഗതം പറഞ്ഞു, സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ല സക്രട്ടറി കെ. ഷാജി , വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.എം അപ്പുക്കുഞ്ഞന്‍, ടി.കെ ഹിതേഷ് കുമാര്‍, ലാലുമോന്‍, മോഹനന്‍, […]

Sports

സാന്റോസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 25th December 2019
  • 0 Comments

കുന്ദമംഗലത്തെ സാന്‍ഡോസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 24.12.19നു നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി മുഹ്സിന്‍ എം.കെ, ജനറല്‍ സെക്രട്ടറിയായി റിഷാദ് കുന്നമംഗലം, ട്രഷററായി അഷ്റഫ് പതിമംഗലം എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റുമാരായി ആനിഷ്ബാബു ,മജീദ് കാരന്തുര്‍, ജോയിന്‍ സെക്രട്ടറി, ജിതേഷ് , സജീവന്‍ കിഴക്കയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Sports

സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ് ആരംഭിച്ചു

  • 25th December 2019
  • 0 Comments

കോഴിക്കോട്: മൂന്നാമത് സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് ബട്ട് റോഡ് ബീച്ചില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് ‘ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുഡ് വോളി അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍മാരായ ടി എം അബ്ദുറഹ്മാന്‍, വി കെ തങ്കച്ചന്‍, പി. മുഹമ്മദ് ഹസന്‍, കെ. പ്രതോസ്, പി. സ്മിത, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ ഷമീര്‍ കുന്നമംഗലം […]

ആയിശ ഹജ്ജുമ്മ (80) നിര്യാതയായി

  • 25th December 2019
  • 0 Comments

കുന്ദമംഗലം: കണയം കോട് പരേതനായ കുറിയാരി മൊയ്തീന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി.മക്കൾ.അബ്ദു.റഹിമാൻ കുട്ടി, സൈനബ, ഖദീജ, നഫീസ, മുഹമ്മദ്, മുനീർ, സുബൈദ, സുഹറാബി, ജബ്ബാർ, (എസ്.വൈ എസ്. കുന്ദമംഗലം യൂണിറ്റ് ജനറൽ സിക്രട്ടറി) മരുമക്കൾ.നഫീസ, അഹമ്മദ്, മുഹമ്മദ്, അറമു, സുബൈദ, റാഷിദ, അബ്ദു, ഖാദർ, ഉമ്മുകുൽസു മയ്യിത്ത് നിസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് ഒരു മണി കുന്ദമംഗലം സുന്നി ജുമാ മസ്ജിദ്

Local

കുനിയില്‍താഴം കോരാടത്ത്താഴം കള്‍വര്‍ട്ട് റോഡ് ഉദ്ഘാടനം ചെയ്തു

  • 24th December 2019
  • 0 Comments

കുനിയില്‍താഴം കോരാടത്ത്താഴം കള്‍വര്‍ട്ടും റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ റംല, പൊതാത്ത് മുഹമ്മദ്, എം.ടി മാമുക്കോയ, അനീഷ് പാലാട്ട്, കെ. ശാന്ത പ്രസംഗിച്ചു. പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി […]

News

യുവതയുടെ കൈകളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 24th December 2019
  • 0 Comments

ഇന്ത്യയുടെ ഭാവി യുവതയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എസ്.എം.വി ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും നവോത്ഥാന മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ജനത പോരാടുകയാണ്. ഇതിൽ വിദ്യാർത്ഥികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊയ്യാനായി. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി […]

Trending

എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ അങ്കണവാടി നവീകരിച്ചു

  • 24th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ഈസ്റ്റ് എ യു പി സ്‌കൂളില്‍ വെച്ച് നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അങ്കണവാടി നവീകരിച്ചു. ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ഒ. പി. വാസു സ്മാരക അങ്കണവാടിയാണ് എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ പെയിന്റ് അടിച്ചു നവീകരിച്ചത്. അങ്കണവാടിയുടെ പരിസരം വൃത്തിയാക്കുകയും പെയിന്റടിച്ചു സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ആര്‍. വി. ജാഫര്‍, എസ് എം […]

error: Protected Content !!