തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കുന്ദമംഗലം സ്വദേശിയായ അഡ്വക്കറ്റ് ഷമീറാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമെത്തിച്ച്കൊണ്ട് ക്രിസ്മസ് ആഘോഷിച്ചത്. അല്‍പ്പസമയത്തേക്കാണെങ്കിലും അവര്‍ക്കൊപ്പവും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണെന്നും
ഇനിയുമേറെ ചെയ്യാനുണ്ടെന്നും ഓരോ ദിനവും പുതിയ പാഠങ്ങളും അനുഭവങ്ങളുമാണ് എന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്നവരോടൊപ്പം കേക്ക് മുറിക്കുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.