വോട്ടര്‍ പട്ടിക; ജനുവരി 15 വരെ പേര് ചേര്‍ക്കാം
ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായി നിയമിതനായ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍ യോഗം ചേര്‍ന്നു.വോട്ടര്‍ പട്ടിക സുതാര്യവും കുറ്റമറ്റതാക്കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കണമെന്ന് ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പറും അടുത്ത ബന്ധുക്കളുടെ ഐഡി കാര്‍ഡ് കോപ്പിയും നല്‍കണം. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ സ്‌കൂള്‍, കോളേജ്, കോളനികള്‍, റെസിഡന്‍സ് […]









