Local

ദമാമില്‍ അപകടത്തില്‍ ഓമശ്ശേരി സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു

  • 21st December 2019
  • 0 Comments

ദമാമില്‍ ഉംറക്ക് പോകവെ ഉണ്ടായ അപകടത്തില്‍ ഓമശ്ശേരി സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. ഓമശ്ശേരി നടമ്മല്‍ പൊയില്‍ പാലക്കാംതൊടുകയില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ നഫീസ (52), പുത്തൂര്‍ മൂഴിപ്പുറത്ത് ശംസുദ്ദീന്റെ ഭാര്യ റഹീന(43) എന്നിവരാമ് മരണപ്പെട്ടത്. റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ച് വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നഫീസയുടെ മക്കള്‍; മുംതാസ്, ഫവാസ് (ദമാം ) ,ഷാനിബ. മരുമക്കള്‍;മുജീബ് മായനാട്, നൂറുദീന്‍ ചമല്‍, ജഫ്‌ന കോവൂര്‍. റഹിനയുടെ മക്കള്‍ ഫിറാസ്, ഫിദ, […]

Local

ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സംഗമവും നടത്തി.

  • 21st December 2019
  • 0 Comments

കുന്ദമംഗലം:പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി. പതിമംഗലം, ചൂലാം വയല്‍, പന്തീര്‍പാടം ഭാഗത്തെ മഹല്ല് നിവാസികളും പണ്ഡിതരും ദര്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രതിഷേധ സംഗമം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് […]

Local

കീഴ്മാട് കടത്തില്‍പുറം റോഡിന് 58.60 ലക്ഷത്തിന്റെ ഭരണാനുമതി

  • 21st December 2019
  • 0 Comments

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് കടത്തില്‍പുറം റോഡ് പ്രവൃത്തിക്ക് 58.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാമ്പുഴയുടെ തീരത്തുകൂടി കടന്നുപോവുന്ന ഈ റോഡ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി പ്രദേശത്തേക്കുള്ള എളുപ്പ മാര്‍ഗ്ഗമാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് തീരദേശ റോഡ് നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല കമ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

  • 20th December 2019
  • 0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലത്തെ മഹല്ല് മ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. നാളെ ശനി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന റാലിയില്‍ കുന്ദമംഗലം മേഖലയിലെ എല്ലാ മഹല്ല് കമ്മറ്റികളും പങ്കെടുക്കും. ഐ.ഐ.എം ഗേറ്റിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന റാലി സിന്ധു തിയേറ്ററിനടുത്ത് വെച്ച് സമാപിക്കും. റാലിയിൽ മഹല്ലിലെ നിരവധി അംഗങ്ങൾ സംബന്ധിക്കും.

Local

നിര്യാതനായി

  • 20th December 2019
  • 0 Comments

കുന്ദമംഗലം: പൂതക്കണ്ടിയില്‍ ഗോപാലന്‍(87)അന്തരിച്ചു. ഭാര്യ: ദേവകി, മക്കള്‍: സുധ, ലത, ജയ, പരേതയായ രമ. മരുമക്കള്‍: വിജയന്‍ കോവൂര്‍, ഷനോദ് (ksrtc ഗുരുവായൂര്‍ ഡിപ്പോ ), ജയകൃഷ്ണന്‍ (പുല്ലാളൂര്‍ ) സഹോദരങ്ങള്‍: പരേതരായ പാച്ചു, ഗോവിന്ദന്‍, ജാനകി, കല്യാണി. സഞ്ചയനം ചൊവ്വാഴ്ച.

Local

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു.

  • 20th December 2019
  • 0 Comments

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു. ജെഡിടി പൗരത്വ ഭേദഗതി പ്രതിഷേധറാലി ആരാമ്പ്രത്ത് സര്‍വ്വ മതസാഹോദര്യ സംഗമമായി ആരാമ്പ്രം-പുള്ളിക്കോത്ത് മഹല്ല് പൌരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധറാലി നടത്തി – നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത റാലിയി മത, രാഷ്ട്രീയ, ജാതി ചിന്തകള്‍ക്കതീതമായ മതസാഹോദര്യ കൂട്ടായ്മയായി, പുള്ളിക്കോത്ത് മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച് ചക്കാലക്കല്‍ അങ്ങാടി ചുറ്റി ആരാമ്പ്രം അങ്ങാടിയില്‍ സമാപിച്ചു മുന്‍ഗാമികള്‍ ജാതി മത ചിന്തകള്‍ക്കതീതമായി രക്തവും ജീവനും നല്‍കി നേടിയ ഭാരത മണ്ണ് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും […]

Local

മലബാറിന്റെ വികസനത്തിനായി 600കോടിയുടെ പദ്ധതികൾ നടപ്പാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 20th December 2019
  • 0 Comments

മലബാറിന്റെ ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .വടകര പയം കുറ്റിമല രണ്ടാംഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.2കോടി 15 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പയംകുറ്റി മലയിൽ   നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്s സൊസൈറ്റിക്കാണ് നിർമാണച്ചുമതല.വൻകിട വ്യവസായങ്ങളെക്കാൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഇനി ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ടൂറിസത്തിനാണ്. അന്താരാഷ്ട്ര ബ്ലോഗെഴുത്തുകാർ മലബാറിന്റെ ടൂറിസം സാധ്യത ലോകത്തിന് പരിചയപ്പെടുത്തിയത് വളരെ ഗുണപ്രദമായി മാറിയതായും […]

Kerala

എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു

  • 20th December 2019
  • 0 Comments

മുന്‍ മന്ത്രിയും എംഎല്‍എയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു. വ്യവസായി എന്ന നിലയില്‍ പ്രശസ്തരായ അദ്ദേഹം റിസോര്‍ട്ട്, വിദ്യാഭ്യാസ മേഖലകളിളാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, […]

National

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

  • 20th December 2019
  • 0 Comments

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ഇയാളെ ബിജെപി പുറത്താക്കിയിരുന്നു. തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് സേംഗറിനെതിരായ കേസ്. […]

National

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം

  • 20th December 2019
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.

error: Protected Content !!