സന്‍ സഫീൻ 22 ജോലി ഐപിഎസ് ഓഫിസർ

  • 18th December 2019
  • 0 Comments

ചരിത്രത്തിലേക്കാണ് ഇൗ യുവാവ് കാക്കി അണിഞ്ഞെത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസറായി ചുമതലയേറ്റിരിക്കുകയാണ് 22 വയസ്സുകാരന്‍ ഹസന്‍ സഫീന്‍. കടുത്ത ദാരിദ്ര്യം മറികടന്ന് കഷ്ടപ്പെട്ടു പഠിച്ചാണ് ഹസന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയും പ്രാര്‍ഥനയും ഹസനൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിലെ പാലന്‍പൂരിലെ കനോദര്‍ ഗ്രാമത്തിലാണ് ഹസന്റെ ജനനം.ഗ്രാമത്തിലെ ചെറുകിട വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു ഹസന്റെ അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും. പഠനത്തില്‍ മിടുക്കനായിരുന്ന ഹസന്റെ ലക്ഷ്യം സിവില്‍ സര്‍വീസ് […]

പൗരത്വ ഭേതഗതിബില്ലിനെതിരെഐഐഎം വിദ്യാത്ഥികൾ പ്രതിഷേധിച്ചു

  • 18th December 2019
  • 0 Comments

കുന്ദമംഗലം: പൗരത്വഭേതഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ് സിഎഎ, എൻ ആർ സിയുംഎന്ന് ഞങ്ങൾ വിശ്വസിക്കുന്നു വിദ്യാർത്ഥികൾ പറഞ്ഞു. അനുേഛദം 14, 21,25 അനുഛേദങ്ങൾ വിരുദ്ധമാണ് .അത് കൊണ്ട് തന്നെ അതിനെതിരായി ഞങ്ങൾ നിലകൊള്ളുന്നു. പോലീസിനെ നരനായാട്ടിനെതിരെയുമാണ് ഞങ്ങളുടെ പ്രതികരണം. ഇത്തരംപ്രതികരണങ്ങൾ ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് അനുവദിക്കപ്പെട്ടതാണ് ഉച്ചക്ക് 3.30നായിരുന്നു നേരത്തെ പ്രതിഷേധം നിശ്ചയിച്ചിരുന്നത് .എന്നാൽ നിരവധി മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ വിദ്യാർത്ഥികൾ ക്യാമ്പസിലേക്ക് മടങ്ങി. പിന്നിട് 5 മണിക്ക് ഐ.ഐ എം ഗൈറ്റിമന് സമീപത്തെ താസ […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രാജിവെച്ചു

  • 18th December 2019
  • 0 Comments

കുന്ദമംഗലം: യു.ഡി.എഫ് ധാരണ ഗ്രാമ പഞ്ചായത്തിന്റെആ രോഗ്യവിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മുസ്ലീം ലീഗിലെ ടി.കെ സൗദതൽസ്ഥാനം രാജിവെച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 7 ൽ നിന്നും തിരഞ്ഞെടുക്കപെട്ട കന്നി അംഗമായ സൗദആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശുചിത്വ മേഖലയിലും തന്റെതായ മികവ് കൊണ്ട് വൻ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്ന അവകാശവാദത്തോട്കൂടിയാണ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.രണ്ടര വർഷക്കാലം തനിക്ക് കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ഭരണ സമിതിയുടേയും, ജീവനക്കാരുടേയും, ജനങ്ങളുടേയും, ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണം ഉള്ളത് […]

കിഴക്കേക്കണ്ടിയിൽ ആനന്ദൻ (56) നിര്യാതനായി

  • 18th December 2019
  • 0 Comments

കുന്ദമംഗലം പന്തീർപാടം കിഴക്കേക്കണ്ടിയിൽ (പാലപ്പറമ്പത്ത് ) ആനന്ദൻ (56) നിര്യാതനായി ഭാര്യ :ഷീജ മാതാവ്: ലക്ഷ്മി മക്കൾ :അഭിനന്ദ്, അഭിനയ സഹോദരങ്ങൾ: വേലായുധൻ ,കൃഷ്ണൻ ,പരേതനായ ഭാസ്കരൻ ,പ്രകാശൻ ,സുരേഷ് ,സുനിൽ കുമാർ ,രഞ്ജിത്ത് ,നിർമല , പ്രഭാവതി , ശവസംസ്കാരം രാവിലെ 10 മണിക്ക് കണ്ണോറ തറവാട് ശ്മശാനത്തിൽ

സാന്ത്വന കേന്ദ്രം ലോഞ്ചിംഗ്

  • 18th December 2019
  • 0 Comments

കുന്നമംഗലം: എസ് വൈ എസ് പന്തീർപാടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആരംഭിക്കുന്ന സാന്ത്വന കേന്ദ്രം ലോഞ്ചിംഗ് ഇന്ന് വൈകുന്നേരം 4:30 ന് പന്തീർപാടത്ത് നടന്നു. അര ലക്ഷത്തോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.എസ് വൈ എസ് പന്തീർപാടം യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് സഅദിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് പതിമംഗലം സർക്കിൾ സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി ഉദ്ഘാടനം ചെയ്തു .എസ് വൈ എസ് ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.ടി ശിഹാബുദ്ധീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.വിവിധ […]

മന്ത്രിസഭാ തീരുമാനങ്ങള്‍ (11/12/2019)

  • 18th December 2019
  • 0 Comments

2019 ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു. എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത്കേരളമാണ്. സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. […]

അയ്യായിരം പേര്‍ക്ക് ഭക്ഷണമൊരുക്കി ദേവസ്വം മെസ്സ്

  • 18th December 2019
  • 0 Comments

സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള  ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസ്സിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസ്സിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ട് വന്ന് ഭക്ഷണം കഴിക്കുന്നു. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്‌പെഷ്യല്‍ ഓഫീസറും അസി. സ്‌പെഷ്യല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര്‍ വേറെയുമുണ്ട്. വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും മാറി മാറി […]

സൂര്യഗ്രഹണം: ഡിസംബര്‍ 26 ന് ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും

  • 18th December 2019
  • 0 Comments

2019 ഡിസംബര്‍ 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല. സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നേ ദിവസം പുലര്‍ച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കും. 2019 ഡിസംബര്‍ 26 ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് […]

സി.ഇ.ടിയിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം

  • 18th December 2019
  • 0 Comments

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന. താത്പര്യമുള്ളവർ 19ന് രാവിലെ പത്തിന് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്ര വിഭാഗം മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗം -മുഖ്യമന്ത്രി

  • 18th December 2019
  • 0 Comments

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള പത്താംതരം, ഹയർ സെക്കൻഡറി തുല്യതാപരിപാടിയായ ‘സമ’യുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ പദ്ധതിയിലൂടെ കേരളം രാജ്യത്ത് മാതൃക സൃഷ്ടിക്കുകയാണ്. ഒരുലക്ഷം സ്ത്രീകൾ ഒന്നിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ഇതാദ്യമാണ്. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പൗരാവകാശമാണ്. ഇത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച സ്ത്രീകൾക്ക് തുടർവിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം പകരാനും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽനേടാനും പദ്ധതി സഹായിക്കും. […]

error: Protected Content !!