Kerala

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

  • 16th December 2019
  • 0 Comments

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസിന്റെ അജണ്ട ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.രാജ്യത്തെ ഒരു […]

Local

പൗരത്വ ബില്ലിനെതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലത്ത് എംഎല്‍എ പിടിഎ റഹീംന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹ കൂട്ടായ്മ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് നടത്തിയത്. വിവിധ രാഷ്ട്രീയ സാസംകാരിക സംഘടന പ്രതിനിധികളും ജന പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ല കമ്മറ്റി അംഗം പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ചൂലൂര്‍ നാരായണന്‍, അബൂബക്കര്‍ ഫൈസി മലയമ്മ, […]

Local

ഡല്‍ഹിയിലെ പോലീസ് നരനായാട്ടിനെതിരെ ഡിവൈഎഫ്‌ഐ കുന്ദമംഗലത്ത് ദേശീയ പാത ഉപരോധിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് അര്‍ദ്ധ രാത്രി ഡി .വൈ.എഫ്.ഐ കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു. അര്‍ധരാത്രി 3 മണിക്കാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് പോലീസ് നടത്തിയത്. പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. വിഷയത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Local

സമ്പര്‍ക്കം:സദയം പ്രവര്‍ത്തകര്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

  • 16th December 2019
  • 0 Comments

കാരന്തൂര്‍:സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു.കാരന്തൂര്‍ മര്‍ക്കസിലായിരുന്നു ചടങ്ങ്. സദയം ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സര്‍വ്വദമനന്‍ കന്നമംഗലം, ജനറല്‍ കണ്‍വീനര്‍ പി.ശിവപ്രസാദ് എന്നിവര്‍ ലഘുലേഖ കാന്തപുരത്തിന് നല്‍കി വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. സംസ്ഥാനതല ജീവകാരുണ്യ സംഘടനയായ സദയത്തെക്കുറിച്ചറിയാന്‍ ഫോണ്‍: 8714402520, 9495614255.

Local

പൗരത്വ ബില്ലിനെതിരെ പ്രതിഷേധറാലി നടത്തി

  • 16th December 2019
  • 0 Comments

മടവൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുക്കടംകാട് മസ്ജിദുറഹ്മയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പ്രതിഷേധമിരമ്പി. . മഹല്ല് ഖതീബിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം ഖത്തീബിന്റെ പ്രാര്‍ത്ഥനയോടെ മസ്ജിദുറഹ്മയുടെ സമീപത്തുനിന്നും ആരംഭിച്ച റാലി മുട്ടാഞ്ചേരി, പൊയില്‍ത്താഴം എന്നിവിടങ്ങളിലുടെ മുക്കടംക്കാട്ടില്‍ സമാപിച്ചു.

പൗരത്വ ബില്ലിനെതിരെകോൺഗ്രസ്സ്സായാഹ്ന സദസ്സ്

  • 16th December 2019
  • 0 Comments

പെരുവയൽ: മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ടമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡനീക്കത്തിനെതിരെ പെരുവയൽമണ്ഡലം കോൺഗ്സ് കമ്മിറ്റി പെരിങ്ങൊളത്ത് സംഘടിപ്പിച്ച മാനിഷാദയം പൗരത്വ ബിൽകത്തിച്ച് പ്രതിഷേധം.ഇന്ത്യ മതേതര രാജ്യമാണ് അഖണ്ഡതയും മതേതരവും കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി കോൺഗ്രസ്സ് ഉള്ളടത

പുലർച്ചെഹൈവെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് ക്രൂര മർദ്ദനത്തിനെതതിരെ പുലർച്ചെ 4 മണിക്ക്കുന്ദമംഗലം ഹൈവേ റോഡ് ഉപരോധിച്ചു. യൂത്ത് കോണ്ഗ്രസ് നേതാവ് എം ധനീഷ് ലാൽ,നൗഷാദ് തെക്കയിൽ, ലാലു മോൻ ചേരിഞ്ചാൽ , രജിൻ ദാസ്, ഷംസു പിലാശേരി, ബൈജു കുന്ദമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതിഷേധം അലയടിച്ച് ഐ എസ് എം അവകാശ സമര റാലി;യു എന്‍ ആവശ്യം അമിത് ഷാ മാനിക്കണം

  • 14th December 2019
  • 0 Comments

കോഴിക്കോട്: രണ്ട് ദിനോസറുകള്‍ മാത്രം വാഴുന്ന ജുറാസിക് റിപ്പബ്ലിക്കല്ല മതേതര ഇന്ത്യയെന്നും തലമുറകള്‍ ജീവനും രക്തവും നല്‍കി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര – ജനാധിപത്യ മൂല്യങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ച് ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച അവകാശ സമര റാലി സംഘ് ശക്തികള്‍ക്ക് ശക്തമായ താക്കീതായി. ഭരണഘടനയെ അട്ടിമറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ റാലിയില്‍ രോഷം അലയടിച്ചു. നാനാത്വത്തില്‍ ഏകത്വമുള്ള ബഹുസ്വര ഇന്ത്യയില്‍ ജീവിക്കാനുള്ള […]

അർബൻ സൊസൈറ്റിയിലെ പണയപ്പെടുത്തിയ സ്വർണം പണയ ദാതാക്കൾ അറിയാതെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി കോടിയിലധികം രൂപയുടെ തിരുമറിനടത്തിയതായി ആരോപണം

  • 14th December 2019
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായിട്ടുള്ള മുൻ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സഹകരണ വകുപ്പും ചേർന്ന് ആസ്തി കണക്കാക്കൽ പ്രക്രിയആരംഭിച്ചു. നിക്ഷേപകരുടെ പരാതിയിൽ അന്വേഷണവുമായി നീങ്ങുന്ന സഹകരണ വകുപ്പും പൊലീസും ചേർന്നാണ് 20 നകം നിക്ഷേപകർക്കും ഇടപാട് കാർക്കും നഷ്ടപ്പെട്ട തുകയുടെ കണക്ക് തയ്യാറക്കൽ ആരംഭം കുറിക്കുന്നത്. അതിനു് ശേഷം മാത്രമെ കൃത്യമായി ബാങ്കിൽ നിന്നും തിരിമറി നടന്നതിന്റെ കൃത്യതവരുത്താനുവുകയുള്ളൂ.യൂ ഡി എഫ് ഭരിക്കുന്ന അർബൻ സൊസൈറ്റിയിലെ പ്രസിഡന്റിന്റെയുംഡയറക്ടർ ബോർഡ് […]

Local

‘മാനിഷാദാ’ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

  • 14th December 2019
  • 0 Comments

വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമവും രാജ്യത്തെ തകര്‍ക്കുന്ന പൗരത്വബില്ലിന്റെയും പഞ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍ ഉദ്ഘാടനെ ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ധനീഷ് ലാല്‍, വിനോദ് പടനിലം, രാജ്‌മോഹന്‍, ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജി മുപ്രമ്മല്‍, പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Protected Content !!