Local

പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

  • 13th December 2019
  • 0 Comments

കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൗരത്വ ഭേദഗതി ബില്ല് കത്തിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് പൗരത്വ ഭേദഗതി ബിൽ കത്തിച്ചു. പ്രകടനത്തിന് സി. അബ്ദുറഹ്മാൻ, കെ.എം. ഷമീർ, എം. അനീസ്, വി. ഉമ്മർ മാസ്റ്റർ, എം. മൊയ്‌തീൻ, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി

News

എബിലിറ്റിക്ക് സംസ്ഥാന അവാര്‍ഡ്

  • 13th December 2019
  • 0 Comments

മികച്ച ഭിന്ന ശേഷി സ്ഥാപനത്തിനുള്ള 2019 ലെ സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എബിലിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി, വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അഹദ് മദനി സെക്രട്ടറി മുസ്തഫ മദനി എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രി രവീന്ദനാഥ്, ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍, പ്രൊഫ: ഗോപിനാഥ് മുതുകാട് ,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് […]

Local

വാർഡ് മെമ്പറുടെ ഭീഷണി: കുന്ദമംഗലം കോടതി റോഡ് പ്രവൃത്തി നിർത്തിവെച്ചു

  • 13th December 2019
  • 0 Comments

നൂറാം വാർഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതി റോഡ് റീ ടാറിംഗ് പ്രവൃത്തി നിർത്തിവെച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.വി ബൈജു കരാറുകാരനെയും എഞ്ചിനീയർമാരെയും ഭീഷണിപ്പെടുത്തിയതാണ് പ്രവൃത്തി തടസപ്പെടാൻ കാരണമായതെന്ന് ആരോപണം കുന്ദമംഗലം കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. പി.ടി.എ റഹീം എം.എൽ.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാർ കൗൺസിൽ ഭാരവാഹികൾ, […]

News

സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ

  • 13th December 2019
  • 0 Comments

മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ സമ്മാനിച്ചു സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവാണ്. സാമൂഹ്യമായ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ദേശീയപ്രസ്ഥാനകാലത്തുനിന്നാണ് നമ്മുടെ രാജ്യത്തെ പത്രപ്രവർത്തനം ശക്തമാകുന്നത്. ദേശീയപ്രസ്ഥാനകാലത്തെ ഉത്തേജിപ്പിച്ച മൂല്യങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാനാകണം. മാധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ […]

Local

കേരളത്തിലെ വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്താവരുത് -മന്ത്രി ടി. പി രാമകൃഷ്ണന്‍

  • 13th December 2019
  • 0 Comments

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വികസന കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്തായി പോവരുതെന്നും തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് പേരാമ്പ്ര സുരഭി അവന്യൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ ഒന്നരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കാന്‍ സാധിച്ചു. മുഴുവന്‍ ആളുകള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. […]

Local

അറിയിപ്പുകള്‍

  • 13th December 2019
  • 0 Comments

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം;പരിശോധന ക്യാമ്പുകള്‍ 17 മുതല്‍  ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 20 വരെ താലൂക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍,  […]

News

നാലംഗ കുടുംബത്തിന്റെ ഒറ്റമുറിയിലെ ദുരിത ജീവിതത്തിന് അറുതി.വെല്‍ഫെയര്‍ പാര്‍ട്ടി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി വീട് നല്‍കും

  • 13th December 2019
  • 0 Comments

ബാലുശേരി: പനങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന രാജേഷും ഷിജിലയും രണ്ട് കുരുന്നുകളും കഴിഞ്ഞ ആറുവര്‍ഷമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി മുട്ടാത്ത വാതിലുകളില്ല. പലഘട്ടങ്ങളിലായി സര്‍ക്കാര്‍ സഹായത്തിന് കുടുംബം പഞ്ചായത്ത് മുതല്‍ കലക്ട്രേററ് വരെ കയറിയിറങ്ങി. ഒടുവില്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. പലകാരണങ്ങള്‍ പറഞ്ഞ് എല്ലാവരും കൈമലര്‍ത്തുകയായിരുന്നു. തറകെട്ടിയാല്‍ വീടിന് സഹായിക്കാമെന്ന പഞ്ചായത്ത് വാഗ്ദാനവും ജലരേഖയായി. കൂലിപ്പണിക്കാരായ ദമ്പതികള്‍ ആറ് വര്‍ഷം മുന്‍പ് പഞ്ചായത്തിനെ വിശ്വസിച്ച് ലോണെടുത്ത് തറകെട്ടിയതെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറികൂരയില്‍ ദുരിതക്കയത്തില്‍ നിത്യജീവിതം തള്ളിനീക്കുന്ന […]

News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

  • 13th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് പറഞ്ഞ വിവാദത്തില്‍ വിജി മുപ്രമ്മല്‍ രാജിവെച്ചതിന് ശേഷം നടന്ന ബോര്‍ഡ് യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് മെമ്പര്‍മാര്‍ മുദ്രാവാക്യം വിളിച്ചത്. ശിവദാസന്‍ നായരുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് ബാബു നെല്ലൂളി, വിനോദ് പടനിലം, ഒ. ഉസ്സയിന്‍, ദിനേഷ് പെരുമണ്ണ, ടി.കെ ഹിതേഷ് കുമാര്‍, […]

Kerala

ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി

  • 13th December 2019
  • 0 Comments

സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്‌സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങി എല്ലാം പരിശോധിക്കണം. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നിശ്ചിത ഇടവേളകളിൽ പരിശോധന നടക്കണം. മായം കലർന്ന സാധനങ്ങളുടെ വിൽപന നടക്കുന്നുണ്ട്. മത്‌സ്യങ്ങൾ പരിശോധിക്കാൻ നേരത്തെ ഇടപെടലുണ്ടായിരുന്നു. തുടർച്ചയായ പരിശോധനയാണ് […]

Kerala

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

  • 13th December 2019
  • 0 Comments

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായ സംസ്ഥാനത്ത് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മുപ്പതിലധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസ്പി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു. രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക എന്ന് സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

error: Protected Content !!