Trending

  • 11th December 2019
  • 0 Comments

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ഡിസംബര്‍ 12) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷികം – പേരാമ്പ്ര, രണ്ട് മണിക്ക് എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആശുപത്രി തലക്കുളത്തൂര്‍ സംബന്ധിച്ച യോഗം- ഗവ ഗസ്റ്റ് ഹൗസ്, വൈകീട്ട് നാല് മണിക്ക് പുതിയാപ്പ ഹാര്‍ബര്‍ വികസനവുമായി ബന്ധപ്പെട്ട യോഗം- ഗവ ഗസ്റ്റ് ഹൗസ്, 4.30ന് ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ പാറക്കുളം […]

National

എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ല; അമിത് ഷാ

  • 11th December 2019
  • 0 Comments

ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, […]

Kerala

രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാകണം- എം.സി ജോസഫൈന്‍

  • 11th December 2019
  • 0 Comments

എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാക്കണമെന്ന്  വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59 കോടതികളാണ് കേരളത്തിനായി അനുവദിച്ചത്. ഇതില്‍ 28 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതിലേറെയും പോക്‌സോ കോടതികളാണ്. കേരളത്തില്‍ അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വനിതാ കമ്മീഷന്‍ സംസ്ഥാന സെമിനാറിന്റെ ഉദ്ഘാടനവും വിഷയാവതരണവും കക്കോടി എരക്കുളം റൂബി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. പതിനഞ്ചോളം […]

News

കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം -കൃഷിമന്ത്രി

  • 11th December 2019
  • 0 Comments

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻ മരയ്ക്കാർ ഹാളിൽ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും ശിൽപശാലയും ഉദ്ഘാടനം നിർവഹിക്കുകയായരുന്നു അദ്ദേഹം. മൂല്യവർധിത  ഉല്പാദനത്തിലേക്ക് കർഷകരെ കൊണ്ടുവരണം. കാർഷിക വസ്തുക്കൾ മൂല്യവർധിത ഉല്പന്നങ്ങളാകുമ്പോൾ അതിന്റെ വില നിശ്ചയിക്കാൻ കർഷകനാകും. യുവാക്കൾക്ക് […]

News

കുന്ദമംഗലം സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയതു

  • 11th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അധ്യാകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. നടപടികള്‍ക്കായി 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. നേരത്തെ കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന്‍ അധ്യാപകനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞിരുന്നു. പ്രതിയായ അധ്യാപകന്‍ അധ്യാപകവൃത്തിക്ക് നിരക്കാത്തതും ക്രിമിനലിനേക്കാള്‍ മോശമായ രീതിയിലുമാണ് പെരുമാറിയത് എന്ന […]

Local

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തി

  • 11th December 2019
  • 0 Comments

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുണ്ടക്കല്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷിതാക്കളെ കേള്‍പ്പിച്ചു. പരിപാടി വാര്‍ഡ് മെമ്പര്‍ എം മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി പി ഷാജി അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് എം അനിത, എന്‍ എം അമീനത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തന മികവുകള്‍ ഒ പി ബിന്‍സിയ […]

News

എല്‍കെജി വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരിക്കേറ്റ സംഭവം; തെളിവെടുപ്പ് ആരംഭിച്ചു

  • 11th December 2019
  • 0 Comments

കോഴിക്കോട്; താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിഷയത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു. കോംട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കാഴ്ചക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. മണല്‍വയല്‍ എ.കെ.ടി.എം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീര്‍ അസ്‌ലംനായിരുന്നു പരിക്കേറ്റിരുന്നത്. താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ് ലൈല ദമ്പതികളുടെ മകനാണ് കുട്ടി. സ്‌കൂളില്‍ നിന്ന് പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതിരുന്ന അധികൃതരുടെ നടപടിയാണ് കുട്ടിയുടെ കാഴ്ചക്ക് പ്രശ്‌നം വരാന്‍ കാരണമായത്. ഉച്ചക്ക് പരിക്കേറ്റ കുട്ടിയെ അധ്യാപകര്‍ ഹോസ്പിറ്റലിലെത്തിച്ചില്ല. പിന്നീട് കുട്ടിയുടെ മാതാവ് […]

News

ആധുനിക കാലത്ത് തൊഴിൽ നൈപുണ്യം പ്രധാനം -മന്ത്രി ടി.പി രാമകൃഷ്ണൻ

  • 11th December 2019
  • 0 Comments

ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള  നൈപുണ്യമാണ്  പ്രധാനമെന്നു  എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ യൂണിറ്റ് വഴി ധാരാളം തൊഴിലവസരം സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് തൊഴിൽ മേഖലകൾ ഉണ്ടാവണം. സ്വന്തമായി വരുമാനം ആർജിക്കാൻ സ്ത്രീകൾക്കാവണം. കുടുംബശ്രീ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ്  കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  ആയിരങ്ങൾ കയർ തൊഴിലാളികളായി ഉണ്ടായിരുന്ന […]

Kerala

റേഡിയോ കേരളയ്ക്ക് തുടക്കമായി

  • 11th December 2019
  • 0 Comments

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവുമെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക് സാധിക്കുമെന്ന് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റേഡിയോ കേരളയുടെയും പി. ആർ. ഡിയുടെ നവീകരിച്ച വെബ് പോർട്ടലിന്റേയും ഉദ്ഘാടനവും സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവ് പങ്കിടാനുള്ള പ്ലാറ്റ്‌ഫോം അനുദിനം വളരുകയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ വാർത്താവിനിമയ രംഗത്തെ കുത്തക […]

News

ഹെവന്‍സ് പ്രീസ്‌കൂളിലെ കുട്ടികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തി

  • 11th December 2019
  • 0 Comments

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുന്ദമംഗലത്തെ ഹെവന്‍സ് പ്രീസ്‌കൂള്‍ കുട്ടികള്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വ്യത്യസ്ഥ അനുഭവമായി. ജനങ്ങളുടെ അവകാശസംരക്ഷകരും നാടിന്റെ കാവല്‍ക്കാരുമാണ് നമ്മുടെ സ്‌നേഹപ്പോലീസ് എന്ന സന്ദേശം കുട്ടികള്‍ക്കു നല്‍കി. എസ് ഐ രാഗേഷ്, എസ് ഐ ബാബു എന്നിവരോടൊപ്പം കുന്ദമംഗലം സ്റ്റേഷനിലെ എല്ലാവരും കുട്ടികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പരിപാടിയില്‍ കുട്ടികള്‍ക്ക് പോലീസ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും സ്റ്റേഷന്‍ റൂമുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ശേഷം കുട്ടികള്‍ പാട്ടുകള്‍പാടിയും ,കുശലം പറഞ്ഞും ഏവരെയും സന്തോഷിപ്പിച്ചു. സ്‌നേഹപ്പോലീസില്‍ നിന്നും മിഠായിയും സ്വീകരിച്ച […]

error: Protected Content !!