National

പൗരത്വഭേതഗതി ബില്ല് രാജ്യസഭയില്‍ ഇന്ന് അവതരിപ്പിക്കും; രാജ്യമാകെ പ്രതിഷേധം

  • 11th December 2019
  • 0 Comments

പൗരത്വ ഭേദഗതി ബിലിനെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ബില്ല് നിയമമാക്കാനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ശ്രമം തുടങ്ങി. ബില്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ പര്‍ട്ടികളും രാജ്യസഭ അംഗങ്ങള്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്തേക്കും. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ […]

News

കുന്ദമംഗലം കോടതി റോഡിന് 4.10 ലക്ഷത്തിന്റെ ഭരണാനുമതി

  • 10th December 2019
  • 0 Comments

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതിന് 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭം കുറിക്കും. കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവില്‍ പോലീസ് സ്റ്റേഷന് വേണ്ടി […]

Trending

ക്രിമിനലിനേക്കാള്‍ ക്രൂരമായി പെരുമാറിയ അധ്യാപനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടീന്‍ നടപടിയെടുക്കും; ബാലാവകാശ കമ്മീഷന്‍

  • 10th December 2019
  • 0 Comments

കോഴിക്കോട്; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബാലാവകാശ കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. നേരത്തെ കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന്‍ അധ്യാപകനെതിരെ കേസെടുത്തത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ വിഷയമാണ് എന്ന് തോന്നിയതിനാലാണ് കേസെടുത്തത് എന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞു. പരാതിക്കിടയായ ഷാലു മൊയ്തീന്റെ പിതാവ് നാസര്‍ ചെലവൂര്‍, വിദ്യാര്‍ത്ഥികളായ അബ്ദുള്‍ വാസിദ്, തുടങ്ങിയ പതിനാറോളം ആളുകളുടെ […]

Local

സ്വാസ്ഥ്യ ജീവന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

  • 10th December 2019
  • 0 Comments

മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ മണ്ണ്, ‘മനുഷ്യന്‍, മനസ്സ് എന്നിവയെ ആസ്പദമാക്കി പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതി ആര്‍ട്ടിസ്റ്റ് ഷിബു നിര്‍മാല്യം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം അദ്ധ്യക്ഷം വഹിച്ചു. അടുക്കള തോട്ടത്തിലും നാടന്‍ കൃഷികളിലും പരിശീലനം നല്‍കാന്‍ സാധിക്കുന്ന കര്‍ഷകരെ ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷികളില്‍ സൗജന്യമായി പരിശീലനം നല്‍കുമെന്ന് വൈസ്.ചെയര്‍മാന്മാരായ ചന്ദ്രബാബു ചുള്ളിയോട്, പുഷ്പരാജ് കോട്ടകളി എന്നിവര്‍ അറിയിച്ചു.സക്കീര്‍ ഹുസൈന്‍ കക്കോടി, ബഷീര്‍ പന്തീര്‍പാടം, അസീസ് ഗുരുക്കള്‍, റംല പി.എം, റസീന, ഹുസ്സന്‍ ഗുരുക്കള്‍, […]

Local

സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

  • 10th December 2019
  • 0 Comments

പടനിലം ഗ്രാമദീപം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി -കെ പി വസന്തരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍’ കുന്ദമംഗലത്തെ ജനകീയ ഡോക്ടര്‍ എന്‍. വിജയനെ ഗ്രാമദീപ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രവീണ്‍ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയില്‍ വിഷ്ണുപ്രസാദ് സ്വാഗതവും വിനോദനന്‍ നന്ദിയും പറഞ്ഞു തുടര്‍ ദിവസങ്ങളില്‍ – സ്വാമി പരമാനന്ദപുരി-വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എന്നിവര്‍ പ്രഭാഷണം നടത്തും

Local

നിര്യാതനായി

  • 10th December 2019
  • 0 Comments

മടവൂര്‍ രാംപൊയില്‍ മംഗിലേടത്ത് താമസിക്കുന്ന രാമന്‍കുന്നത്ത് അബൂബക്കര്‍(64) മരണപ്പെട്ടു. ഭാര്യ മറിയക്കുട്ടിസ മക്കള്‍; സിദ്ദീഖലി, ഉനൈസ, മരുമക്കള്‍; അബു (പതിമംഗലം). ഹാജറ. സഹോദരങ്ങള്‍; മുഹമ്മദ്, ഉമ്മര്‍, നഫീസ, സുലൈഖ.

Local

നിര്യാതയായി

  • 10th December 2019
  • 0 Comments

കുന്നമംഗലം; പരേതനായ പന്തലിങ്ങള്‍ വേലുക്കുട്ടിയുടെ ഭാര്യ ശകുന്തള (ബേബി) 73 അന്തരിച്ചു. മക്കള്‍ പരേതയായ ശ്രീജ, ജീജോ (കേരള പോലീസ് ) മരുമക്കള്‍ : ഹരീഷ്, ജോത്സന (മില്‍മ കുന്നമംഗലം) ശവസംസ്‌കാരംഇന്നലെ വീട്ടുവളപ്പില്‍ നടന്നു

Local

കണ്ണിന് പരിക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ചില്ല; ബാലാവകാശ കമ്മീഷന് പരാതി നല്‍കി

  • 10th December 2019
  • 0 Comments

താമരശ്ശേരി; ഇന്നലെ താമരശ്ശേരി മണല്‍വയല്‍ എല്‍പി സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഹോസ്പിറ്റലിലെത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. നാലര വയസ്സ് പ്രായമായ തന്‍വീനുല്‍ അസ്ലം എന്ന കുട്ടിക്കാണ് ഉച്ചയോടെ സ്‌കൂളില്‍വെച്ച് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കാനോ ഹോസ്പിറ്റലിലെത്തിക്കാനോ ശ്രമിച്ചില്ല. പിന്നീട് വൈകീട്ട് കുട്ടിയുടെ മാതാവ് കാര്യം അറിഞ്ഞ ശേഷമാണ് കുട്ടിയെ 6.30 ഓടെ ഹോസ്പിറ്റലിലെത്തിച്ചത്. കൃഷ്ണമണിക്ക് പരിക്കേറ്റതിനാല്‍ കാഴ്ച […]

News

കിണറ്റിൽ അകപ്പെട്ടവരെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

  • 10th December 2019
  • 0 Comments

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പനങ്ങാട് നോർത്തിൽ നീരാടി മല കോളനിയിൽ ഉണ്ണീരി എന്നയാളുടെ ഏകദേശം 51 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ഓണിപ്പറമ്പിൽ ബാബു (45) എന്നയാളെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ നാട്ടുകാരായ ‘പ്രഭാകരൻ, മനോജ്, സുബീഷ്, സുജേഷ് എന്നിവരെയുമാണ് നരിക്കുനിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. കിണർ വൃത്തിയാക്കാൻ ഇറങ്ങവെ കയർപൊട്ടി ബാബു കിണറിലേക്ക് വീഴുകയായിരുന്നു. ഫയർ & റെസ്ക്യൂ ഓഫീസർ എ. നിപിൻദാസ് കിണറ്റിലിറങ്ങി വളരെ സാഹസികമായാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. നട്ടെല്ലിന് […]

Local

എന്‍ ഐടി ക്ലസ്റ്റര്‍ സര്‍ഗലയം:പുള്ളാവൂരും മലയമ്മയും ജേതാക്കള്‍

  • 10th December 2019
  • 0 Comments

കട്ടാങ്ങല്‍: എസ് കെ എസ് എസ് എഫ്, എന്‍ ഐടി ക്ലസ്റ്റര്‍ സര്‍ഗ്ഗലയത്തില്‍ മലയമ്മ, പുള്ളാവൂര്‍ യൂണിറ്റുകള്‍ സംയുക്ത ജേതാക്കളായി.കള്ളന്‍തോട്, പുള്ളനൂര്‍ യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മൂന്ന് വേദികളില്‍ നാല്പതോളം മത്സര ഇനങ്ങളിലായി നൂറ്റി അന്‍പതോളം കലാ പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടി.സബ്ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഹസില്‍ പുള്ളാവൂര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഷുഹൈബ്.ടി പുള്ളനൂര്‍, സീനിയര്‍ വിഭാഗത്തില്‍ മിഷാല്‍ മലയമ്മ, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഫായിസ് അശ്അരി മലയമ്മ എന്നിവര്‍ കലാ പ്രതിഭകളായി. […]

error: Protected Content !!