Local

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ 30 ആംഗ ടാസ്‌ക് ഫോഴ്‌സ്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ മുപ്പതംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. 10 ഗ്രൂപ്പുകളിലായാണ് 30 അംഗങ്ങളടങ്ങിയ ഗ്രൂപ്പ് രൂപീകരിച്ചത്. ഓരോ ഗ്രൂപ്പിനും 30 വീടുകളുടെ ചുമതലയാണുള്ളത്. പ്രസിഡന്റ് ലീന വാസുദേവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനംകൂടെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. വാര്‍ഡിലെ ആളുകളുടെ കണക്കെടുത്ത് പഞ്ചായത്തിന് നല്‍കിക്കഴിഞ്ഞു. നാളെമുതല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങും. നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി പരമാവതി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീടുകളില്‍ മരുന്ന് […]

Local

കോടതികള്‍ അടച്ചു;പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ14 തിയ്യതി മുതൽകോടതികൾ അടച്ചതോടെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ കാലാവധി നീട്ടുന്നതും എല്ലാം ഇനി ഇത്തരത്തിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട കത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ആന്റ് കറക്ഷന്‍ സര്‍വ്വീസസ് എല്ലാ ജില്ല ജഡ്ജിമാര്‍ക്കും അയച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ജയിലിലുള്ള പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരാതെ ന്യായാധിപന്‍മാര്‍ അവർ നിൽക്കുന്ന സ്ഥലത്ത് വെച്ച് അവരുടെ റിമാന്റ് കാലാവധി നീട്ടും. ചിലകോടതികളില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. രോഗം പകരാതിരിക്കാനും, തടയാനും ഇത് […]

സർവകലാശാലകളിലെ പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു

സർവകലാശാലകളിലെ പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മാർച്ച് 21 മുതലുള്ള 31 വരെ പരീക്ഷകൾ മാറ്റിവെച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു

ജാഗ്രത | കാസർഗോഡ്

അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.ഗർഭിണികൾ കിടപ്പിലായ രോഗികൾ, ഡയാലിസിസ് രോഗികൾ, കാൻസർ രോഗികൾ പ്രമേഹ രോഗികൾ വൃക്കരോഗികൾ ഹൃദയ സംബന്ധമായ രോഗമുള്ളവർ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ നിർബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളിൽ വാതിലുകൾ അടച്ച് വായുസഞ്ചാരമുള്ള മുറികളിൽ കഴിയണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

ഫോൺ വിളിക്കൂ; സപ്ലൈകോ മരുന്നുകൾ വീട്ടിലെത്തും

സപ്ലൈകോ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾക്ക് ഫോൺ വഴി ആവശ്യപ്പെട്ടാൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സിറ്റ്മി കോയുടെസഹായത്തോടെയാണ് വീടുകളിൽ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓൺലൈൻ പേമെൻറിലൂടെയോ നൽകാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്സാപ്പ് നമ്പർ വഴിയോ med – store .in എന്ന മൊബൈൽ ആപ്പ് വഴിയോ മരുന്നുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2317755, 98469843 03.

Kerala

ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ജാഗ്രത ശക്തമാക്കണം

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട്, കണ്ണൂര്‍ രണ്ട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി.

Local

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ. കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു. . ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബ്രിട്ടിനില്‍ 11,600ല്‍ അധികംപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 578 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്.

Local

കോവിഡ്- 19 കലക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു

കോവിഡ്- 19 രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസാരിച്ചുു. ഡി.എം.ഒ: വി.ജയശ്രീ, എ.പ്രദീപ് കുമാര്‍ എം എല്‍ എ, കലക്ടര്‍ സാംബശിവ, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, എന്നിവര്‍ സംബന്ധിച്ചു.

Kerala

വിലക്കയറ്റം രൂക്ഷം, സര്‍ക്കാര്‍ ഇടപെടണം; ചെന്നിത്തല

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗസാധനങ്ങള്‍ കടകളില്‍ ലഭ്യമാകാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്ക് തീപിടിച്ച വിലയീടാക്കുന്ന സാഹചര്യവുമുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ വരാത്തതാണ് ഇതിനു കാരണം. സാധനങ്ങള്‍ എത്താത്തിനാല്‍ പലരും വിലകൂട്ടി വില്‍ക്കുന്നു. ഇത് സാധനങ്ങള്‍ അമിതവില കൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാക്കുന്നു. ഉത്പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ കടകളിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും […]

Local

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂം

അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം കലക്ടറേറ്റില്‍ അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ദൗത്യം. കൂടാതെ ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളുമായുള്ള ഏകോപനം, ജില്ലയിലെ എല്ലാ വ്യാപാര വ്യവസായ സംഘടനകളുമായും നിരന്തര സമ്പര്‍ക്കം,  ജില്ലയില്‍ ഒരിടത്തും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക, അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അനിയന്ത്രിതമായ വിലക്കയറ്റവും തടയുക, ഇവ സംബന്ധിച്ച ലഭിക്കുന്ന പരാതികള്‍ ഫലപ്രദമായി പരിഹരിക്കുക തുടങ്ങിയവയാണ് […]

error: Protected Content !!