Kerala

വിലക്കയറ്റം രൂക്ഷം, സര്‍ക്കാര്‍ ഇടപെടണം; ചെന്നിത്തല


സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗസാധനങ്ങള്‍ കടകളില്‍ ലഭ്യമാകാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്ക് തീപിടിച്ച വിലയീടാക്കുന്ന സാഹചര്യവുമുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ വരാത്തതാണ് ഇതിനു കാരണം. സാധനങ്ങള്‍ എത്താത്തിനാല്‍ പലരും വിലകൂട്ടി വില്‍ക്കുന്നു. ഇത് സാധനങ്ങള്‍ അമിതവില കൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാക്കുന്നു.

ഉത്പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ കടകളിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സാധനങ്ങള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!