കോവിഡ് – 19 പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാര്‍ഡ്തല ദ്രുതകര്‍മ സേനകള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പാക്കണം – ജില്ലാ കലക്ടര്‍
കോവിഡ് – 19 വ്യാപനം ഫലപ്രദമായി തടയുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വാര്‍ഡ് തല ദ്രുതകര്‍മസേന കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ വീടുകളില്‍ പ്രത്യേകം മുറികളിലാണ് കഴിയുന്നതെന്ന് വാര്‍ഡ് തല ദ്രുതകര്‍മസേനകള്‍ ഉറപ്പുവരുത്തണം. ഇവര്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ ഉണ്ടായിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മാസ്‌കുകളും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇവര്‍ക്ക് ഭക്ഷണം […]








