അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ക്ക് ഓൺലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാൻ സൗകര്യം
*സത്യവാങ്മൂലമോ പാസ്സോ ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി- കലക്ടര്‍* അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്ക് ഓൺലൈൻ ആയി സത്യവാങ്മൂലം (‘Self Declaration’) സമര്‍പ്പിക്കാനുള്ള സൗകര്യം കോഴിക്കോട് ജില്ലാ ഭരണകൂടം തയാറാക്കിയ ‘കോവിഡ് ജാഗ്രത’ വെബ് ആപ്ലിക്കേഷന്‍ വഴി ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണം. ഇതിനായി https://kozhikode.nic.in/covid19jagratha എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിച്ച് സത്യവാങ്മൂലം (Self Declaration) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ […]







