അഖില കേരള ഇന്റര്‍ കോേളജിയേറ്റ് വോളിേബോള്‍ ടൂര്‍ണമെന്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു
കുന്ദമംഗലം: 2020 ജനുവരി 9 മുതല്‍ 12 വരെ കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു.സംസ്ഥാന മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് സ്വാഗതസംഘം ചെയര്‍മാന്‍ എ.മൂസ്സഹാജി അധ്യക്ഷത വഹിച്ചു.അമൃത നിധി ബാങ്ക് ഡയറക്ടര്‍ പി.കെ.ബാബു പെരിങ്ങൊളം ആധ്യ ഫണ്ട് നല്‍കി. ടൂര്‍ണമെന്റ് കമ്മറ്റി ട്രഷറര്‍ പി. എന്‍.ശശിധരന്‍ ഏറ്റ് വാങ്ങി. കുന്ദമംഗലം ഗ്രാമ […]









