Local

മാനദണ്ഡങ്ങള്‍ പാലിക്കാതെ കോടതി റോഡിന് ഫണ്ട്; പരാതിയുമായി വാര്‍ഡ് മെമ്പര്‍ ബൈജു

  • 13th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം കോടതി റോഡിന്റെ പണി യാഥൊരു മാനദണ്ഡങ്ങളുമില്ലാതെ തുടങ്ങിയെന്ന് പരാതിയുമായി 14ാം വാര്‍ഡ് മെമ്പര്‍ എം.വി ബൈജു. കുന്ദമംഗലം കോടതി ബില്‍ഡിങ്ങിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കോടതിയിലേക്കുള്ള റോഡ് പണി ആരംഭിച്ചത്. എംഎല്‍എ പിടിഎ റഹീമാണ് റോഡിനായി 4.10 ലക്ഷം രൂപ അനുവദിച്ചത്. ഇന്നലെ റോഡിന്റെ പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ മൃഗാശുപത്രിയിലേക്കുള്‍പ്പെടെ നിരവധി ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന റോഡില്‍ പഞ്ചായത്തിന്റെ തീരുമാനമോ അനുമതിയോ ഇല്ലതെയാണ് പണ്ി ആരംഭിച്ചതെന്നാണ് പരാതി. ഏകപക്ഷീയമായാണ് ഫണ്ട് അനുവദിച്ചതെന്ന് […]

News

സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

  • 13th December 2019
  • 0 Comments

വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരംഭിച്ചു.  സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു.  കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി. നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് വിപണിയിലെത്തിക്കും.  കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം ചെയ്യും.

Kerala

സമർപ്പണം 2019: സംസ്ഥാന ഭിന്നശേഷി അവാർഡുകൾ വിതരണം ചെയ്തു

  • 13th December 2019
  • 0 Comments

ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡുകൾ വിതരണം ചെയ്യുന്ന ‘സമർപ്പണം 2019’ ചടങ്ങ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമൂഹത്തിന്റെയാകെ കൂട്ടായ പരിശ്രമം വേണം. കേരളത്തെ ഭിന്നശേഷി […]

National Trending

പൗരത്വബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു; രാജ്യമാകെ പ്രതിഷേധം കനക്കുന്നു

  • 13th December 2019
  • 0 Comments

രാജ്യമെങ്ങും പ്രക്ഷോപം ശക്തമാവുമ്പോള്‍ പൗരത്വബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. രൂക്ഷമായ വിമര്‍ശനങ്ങളാണ് ബില്ലിന് ലോക്സഭയിലും രാജ്യസഭയിലും നേരിടേണ്ടി വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ മൂലം രാജ്യത്തേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യന്‍ […]

Local

പാലിയേറ്റീവ് രംഗത്ത് കുന്ദമംഗലം പഞ്ചായത്ത് മികച്ച മാതൃക; എം.കെ മുനീര്‍

  • 12th December 2019
  • 0 Comments

പാലിയേറ്റീവ് രംഗത്ത് കുന്ദമംഗലം പഞ്ചായത്ത് മികച്ച മാതൃകയാണെന്ന് എംഎല്‍എ എം.കെ മുനീര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആനപ്പാറ ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് പത്ത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ആനപ്പാറ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.കെ സൗദ, ഹിതേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു.സി ബുഷ്‌റ, ആസിഫ […]

Local

കുന്ദമംഗലം കോടതി നൂറാം വാര്‍ഷികം; റോഡ് പ്രവൃത്തി ആരംഭിച്ചു

  • 12th December 2019
  • 0 Comments

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. എംഎല്‍എ പിടിഎ റഹീമിന്റെ ഫണ്ടില്‍ നിന്നും 4.10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റോഡ് പ്രവൃത്തി നടക്കുന്നത്. ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷം ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായി കോടതി നവീകരണത്തിനായി ഒരു കോടിയോളം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതോടെ ഇതും പ്രവര്‍ത്തനും ആരംഭിക്കും. എം.എല്‍.എയുടെ […]

Local

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുട്ടികള്‍

  • 12th December 2019
  • 0 Comments

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുന്ദമംഗലത്തെ അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലത്തിന്റെ മക്കളായ സയാന്‍ ഷെമീറും ഇസ സൈനബ് ഷെമീറും. കരുണയും സ്‌നേഹവും ചെറുപ്പം മുതലേ മക്കള്‍ പഠിക്കണം എന്ന ഉദ്ദശത്തിലാണ് പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനമായത്. ഇന്നത്തെ കാലത്ത് ജന്മദിനങ്ങളും മറ്റും വലിയ ആര്‍ഭാടത്തോടെ ആഘോഷിക്കുമ്പോള്‍ സഹജീവിയോടുള്ള സ്‌നേഹം കാണിക്കുകയും പുതിയ തലമുറയെ അത് പഠിപ്പിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി ഇത്തരത്തില്‍ ജന്മദിനം ആഘോഷിക്കുന്നത് മറ്റുള്ളവര്‍ക്കൊരു സന്ദേശമാവുമെന്നാണ് ഷമീര്‍ കരുതുന്നത്. സഹോദരന്‍ സിയാദ് മുഹമ്മദ് […]

News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ

  • 12th December 2019
  • 0 Comments

അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുകയുെ ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വേണ്ടി സ്‌കൂള്‍ പി.ടി.എയ്ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.

Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടത്തും; കാന്തപുരം

  • 12th December 2019
  • 0 Comments

പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം അബൂബ്കര്‍ മുസ്ലിയാര്‍. ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും ബില്ലിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം നടത്തുമെന്നും കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ മതപരമായ വിവേചനം എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം സുപ്രീം കോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്ലിം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. രാജ്യം മുഴുവന്‍ […]

Local

അറിയിപ്പുകള്‍

  • 12th December 2019
  • 0 Comments

 മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ ജില്ലയില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ (ഡിസംബര്‍13) രാവിലെ 9.30 ന് അരീക്കരക്കുന്ന് നികുതി സ്വീകരിക്കല്‍ മേള – അന്ത്യേരിപ്പൊയില്‍ അംഗനവാടി പരിസരം, 10.30 ന് വടകര ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം – മിനി സിവില്‍ സ്റ്റേഷന്‍, കല്ലാച്ചി,  4.30 ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് ഇ-ഓഫീസ് ഉദ്ഘാടനം – കോണ്‍ഫറന്‍സ് ഹാള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കും.  ഗതാഗതം ഭാഗികമായി നിരോധിച്ചു കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ […]

error: Protected Content !!