News

പുതിയാപ്പ ഹാർബർ വികസനം; യോഗം ചേർന്നു

  • 14th December 2019
  • 0 Comments

പുതിയാപ്പ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ഹാർബറിന് അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന് കൗൺസിലറുടെ അധ്യക്ഷതയിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന റോഡ് ഹാർബർ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ യോഗത്തിൽ അറിയിച്ചു. കോസ്റ്റൽ റോഡുകളുടെ പുനരുദ്ധാരണ സ്കീമിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കും. തിങ്കളാഴ്ച ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും. നിലവിൽ റോഡ് വീതി കൂട്ടുന്നതിന് […]

Local

എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; രാഹുല്‍ ഗാന്ധി

  • 14th December 2019
  • 0 Comments

ഞാന്‍ മാപ്പ് പറയില്ലെന്നും എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല എന്നും രാഹുല്‍ ഗാന്ധി. മാപ്പ് പറയേണ്ടത് മോദിയും് അമിത് ഷായുമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും […]

News

കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം

  • 14th December 2019
  • 0 Comments

കുന്ദമംഗലം; കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം. ആഘോഷത്തിനായി കോഴിക്കോട് ജില്ലാ ജഡ്ജ് ചെയര്‍മാനായി ഒരു സ്വാഗതം കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കോടതി കെട്ടിടം മോടിപിടിപ്പിക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്തുന്നത്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ആഘോഷത്തിന് പ്രശ്‌നമായിക്കൊണ്ട് എം.എല്‍.എ പിടിഎ റഹീം അനുവദിച്ച കോടതി റോഡിന്റെ പണിപ്രസ്തുത റോഡ് ഉള്‍പ്പെടുന്ന വാര്‍ഡിലെ മെമ്പറുടെ ഇടപെടലില്‍ കരാറുകാരന്‍ റോഡ് പ്രവര്‍ത്തി നിര്‍ത്തി വെച്ചിട്ടുണ്ട്. ആഘോഷ പരിപാടിക്ക് […]

Local

പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി

  • 14th December 2019
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡ് പ്രവൃത്തിക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയറമണ്ണില്‍ കടവ് പാലവുമായാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ ഉള്‍പ്പെട്ട ഈ റോഡിനെ ബന്ധിപ്പിക്കുന്നത്. ചെത്തുകടവ് കുരിക്കത്തൂര്‍ റോഡിലേക്ക് എത്തിച്ചേരുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ പെരുവയല്‍ ഭാഗത്തുളളവര്‍ക്ക് ചെത്തുകടവ്, മുക്കം ഭാഗങ്ങളിലേക്കുള്ള എളുപ്പ […]

Local

അറിയിപ്പുകള്‍

  • 14th December 2019
  • 0 Comments

എസ്.എല്‍.ഐ: പാസ്ബുക്കും പോളിസി സര്‍ട്ടിഫിക്കറ്റുംവിതരണത്തിന് തയ്യാറായി2019 ഡിസംബര്‍ 10 വരെ കോഴിക്കോട് ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ ലഭ്യമായ എസ്.എല്‍.ഐ പ്രൊപ്പോസലുകളില്‍ ന്യൂനതകളില്ലാത്ത മുഴുവന്‍ പ്രൊപ്പോസലുകളുടെയും പാസ്ബൂക്കും, പോളിസി സര്‍ട്ടിഫിക്കറ്റും വിതരണത്തിനായി തയ്യാറായതായി ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ വരുന്നവര്‍ക്ക് ആയത് നേരില്‍ കൈപ്പറ്റാം.  അയച്ചുനല്‍കുന്നതിന് കാലതാമസം ഉണ്ടാകാനിടയുളളതിനാല്‍ ജീവനക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങള്‍: പരിശോധന ക്യാമ്പുകള്‍ 17 മുതല്‍ 20 […]

Entertainment

ഐ.എഫ്.എഫ്.കെ ലോക ഭൂപടത്തിൽ ഇടംനേടിയത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിൽ- മുഖ്യമന്ത്രി

  • 14th December 2019
  • 0 Comments

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിച്ചമർത്തപ്പെട്ടവർക്കും പീഡിതർക്കും ഒപ്പമാണ് ഈ മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ പ്രാതിനിധ്യം മേളയിൽ ഉണ്ടാകുന്നത് അതിനാലാണ്. സാമ്രാജ്യത്വത്തിനെതിരായ നിലപാട് ഓരോ വർഷവും മേള ഊന്നിപ്പറയുന്നു.മൂന്നാംലോക സിനിമയെന്ന വിപ്ലവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഫെർണാണ്ടോ സൊളാനസിനെ ആദരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. […]

National

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • 14th December 2019
  • 0 Comments

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തില്‍ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കേരളവും പഞ്ചാബും ബംഗാളും പൗരത്വബില്ല് നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ വാര്‍ത്ത. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള ആളുകളോട് വിവേചനം കാണിക്കുന്ന ഭരണഘടനാവിരുദ്ധ നിയമത്തിന് തന്റെ സംസ്ഥാനത്ത് സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി […]

Local

പൗരത്വം അവകാശമാണ് ഔദാര്യമല്ല. പന്തീര്‍പാടത്ത് റാലിയും പൊതുയോഗവും നടത്തി

  • 14th December 2019
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ബില്ലിനെതിരെ പന്തീര്‍പാടത്ത് നൂര്‍ക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത റാലിയും പൊതുയോഗവും നടത്തി. ഒ.സലീം സ്വാഗതം പറഞ്ഞു, എം.ബാബുമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ജുമുഅത്ത് പള്ളി ഖത്തീബ് ശിഹാബുദ്ധീന്‍ മദനി, ഒ ഉസ്ലയിന്‍, പി കോയ ദാരിമി, ഷാഹുല്‍ ഹബീബ് മുസ്ലിയാര്‍, പാലക്കല്‍ മൊയ്തീന്‍ ഹാജി, പാലക്കല്‍ മുഹമ്മദ്, കൊടക്കണ്ടത്തില്‍ ഖാദര്‍, സി കെ അബ്ദുറഹിമാന്‍, റാഫി വാഫി .കായക്കല്‍ അശ്‌റഫ്.തുടങ്ങിയവര്‍ സംസാരിച്ചു പരിപാടികള്‍ക്ക് പി നജീബ്, റാഷിദ് ഒ, […]

Sports

സംസ്ഥാന സീനിയര്‍ സൂപ്പര്‍ സോണ്‍ വോളിബോള്‍; കോഴിക്കോട് ഫൈനലില്‍

  • 14th December 2019
  • 0 Comments

നാല്പത്തി ഒന്‍പതാമത് സംസ്ഥാന സീനിയര്‍ സൂപ്പര്‍ സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ വനിതാ വിഭാഗം ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ കണ്ണൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-15, 25-19,25-13 ) പരാജയപ്പെടുത്തി യാണ് കോഴിക്കോട് ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയത് . പാലാ അല്‍ഫോന്‍സാ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിയും പാറ്റേണ്‍ കാരന്തൂരിലൂടെ യുസഫ് കാരന്തൂര്‍ വോളിബോള്‍ കോര്‍ട്ടിലേക്ക് എത്തിച്ച നീതുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കോഴിക്കോടിന് വെല്ലുവിളി ആയത് ഇടുക്കി ജില്ലാ ടീം മാത്രം ആണ്. നീതു, അഞ്ജന, […]

Local

നിര്യാതനായി

  • 14th December 2019
  • 0 Comments

കാരന്തൂര്‍ കാക്കാട്ട് പറമ്പില്‍ താമസിക്കും ഹസ്സന്‍ കോയ എം.കെ (73) നിര്യാതനായി. ജനാസ നമസ്‌ക്കാരം ഇന്ന് 1 മണിക്ക് കാരന്തൂര്‍ ജുമ മസ്ജിദില്‍. ഭാര്യ ആസ്യ. മക്കള്‍; സഹീറാ ബാനു, ഷഫീഖ്, സിത്താര, റാഷിദ്, ഷഹ്ല ഷറിന്‍’

error: Protected Content !!