എസ്.എല്‍.ഐ: പാസ്ബുക്കും പോളിസി സര്‍ട്ടിഫിക്കറ്റുംവിതരണത്തിന് തയ്യാറായി
2019 ഡിസംബര്‍ 10 വരെ കോഴിക്കോട് ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ ലഭ്യമായ എസ്.എല്‍.ഐ പ്രൊപ്പോസലുകളില്‍ ന്യൂനതകളില്ലാത്ത മുഴുവന്‍ പ്രൊപ്പോസലുകളുടെയും പാസ്ബൂക്കും, പോളിസി സര്‍ട്ടിഫിക്കറ്റും വിതരണത്തിനായി തയ്യാറായതായി ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ വരുന്നവര്‍ക്ക് ആയത് നേരില്‍ കൈപ്പറ്റാം. അയച്ചുനല്‍കുന്നതിന് കാലതാമസം ഉണ്ടാകാനിടയുളളതിനാല്‍ ജീവനക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങള്‍: പരിശോധന ക്യാമ്പുകള്‍ 17 മുതല്‍ 20 വരെ
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധന ക്യാമ്പുകള്‍ ഡിസംബര്‍ 17 മുതല്‍ 20 വരെ ബന്ധപ്പെട്ട താലൂക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.
മാസവരുമാനം 15000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായ ഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ http://bit.ly/ALIMCO1 ലിങ്ക് വഴിയായോ സിവില്‍സ്റ്റേഷനിലെ സാമൂഹ്യനീതി ഓഫീസില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളുമായി യോഗ്യരായവര്‍ തങ്ങളുടെ താലൂക്ക് പരിധിയിലുള്ള പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം. പരിശോധന ക്യാമ്പിന് ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായായിരിക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാകുക. പരിശോധന ക്യാമ്പുകളുടെ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്
പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ കണ്ണാടി പൊയില്‍ നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്ന് (14122019) ഉച്ചയ്ക്ക് രണ്ട് മണിക്ക് നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമഅപേക്ഷ ക്ഷണിച്ചു
കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലെ ആറന്മുള പാരമ്പര്യ വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സിന്റെ അടുത്ത ബാച്ച് ആരംഭിക്കുന്നു. ആകെ സീറ്റ് 100. കാലാവധി – ഒരു വര്‍ഷം. പ്രായപരിധി ഇല്ല. യോഗ്യത – അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ എന്നീ യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷകള്‍ www.vastuvidyagurukulam.com ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുളം, പത്തനംതിട്ട – 689533. ഫോണ്‍ – 0468-2319740, 9847053294.
ടെണ്ടര്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂര്‍ ഓഫീസിന്റെ ആവശ്യത്തിലേക്ക് ഇലക്ട്രിക്കല്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ 28 ന് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2414863, 2418610.
ടെണ്ടര്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ എം.ടി കേരളം ടഗ്ഗിന്റെ ഉപയോഗത്തിന് ഹൈസ്പീഡ് വാള്‍ഫാന്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 30 ന് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2414863.
മരം ലേലം
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കാര്യാലയത്തിന്റെ കീഴിലുള്ള റോഡ്സ് കോഴിക്കോട് നോര്‍ത്ത് സെക്ഷനിലെ ചേളന്നൂര്‍ ചെലപ്രം റോഡ് റോഡ് പരിഷ്‌കരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റേണ്ട മരങ്ങളുടെ ലേലം ഡിസംബര്‍ 24ന് രാവിലെ 11.30ന് ചെലപ്രം ജംഗ്ഷനില്‍ നടത്തുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹനലേലം
കോഴിക്കോട് സിറ്റി ജില്ല പോലീസ് മേധാവിയുടെ അധീനതിയിലുള്ളതും കോഴിക്കോട് ജില്ല സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാണ്ടാന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജനുവരി മൂന്നിന് (03.01.19) രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം വഴി വില്‍പന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് അറിയിച്ചു.
ഗതാഗതം നിരോധിച്ചു
തച്ചം പൊയില്‍-വാടിക്കല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 14) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം നിരോധിച്ചു. ഈ വഴിയുളള വാഹനങ്ങള്‍ താമരശ്ശേരി – പളളിപ്പുറം വഴിയും ഈര്‍പ്പോണ – ചെമ്പ്ര-ഓടക്കുന്ന് വഴിയും കടന്ന് പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോം ഉദ്ഘാടനം ഇന്ന്
സാമൂഹികനീതി വകുപ്പ മഴവില്ല് പദ്ധതിയിലൂടെ നടപ്പിലാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളിലൊന്നായ ട്രാന്‍സ്ജെന്‍ഡര്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യവും സാമൂഹിക നീതിയും വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്ന് (ഡിസംബര്‍ 14) വൈകീട്ട് അഞ്ച് മണിക്ക് നിര്‍വ്വഹിക്കും. ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍പ്പെട്ട് പോകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് ഹ്രസ്വകാല താമസ സൗകര്യം ഗുണം ചെയ്യുക. കോവൂര്‍, ഇരിങ്ങാടന്‍പളളി ആരംഭിക്കുന്ന പുനര്‍ജനി സ്നേഹക്കൂട് ട്രന്‍സ് വുമണ്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേഹോം നടത്തുന്നത് പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി കമ്മ്യൂണിറ്റി ബേസിഡ് ഓര്‍ഗനൈസേഷന്‍ മുഖേനയാണ്. എ. പ്രദീപ്കുമാര്‍ എം.എല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ സാംബശിവറാവു സ്വാഗതവും ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് മുഖ്യപ്രഭാഷണവും നടത്തും.
വര്‍ക്കര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കുന്നുമ്മല്‍ ഐ.ഡി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന മരുതോങ്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 31 വരെ ഓഫീസില്‍ സ്വീകരിക്കും.


