കുന്ദമംഗലം; കുന്ദമംഗലം സ്കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അധ്യാകനെ സ്കൂള്‍ അധികൃതര്‍ സസ്പെന്റ് ചെയ്തു. നടപടികള്‍ക്കായി 15 ദിവസത്തേക്കാണ് സസ്പെന്ഷന്. നേരത്തെ കുന്ദമംഗലം ന്യൂസ് നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന് അധ്യാപകനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞിരുന്നു.
പ്രതിയായ അധ്യാപകന് അധ്യാപകവൃത്തിക്ക് നിരക്കാത്തതും ക്രിമിനലിനേക്കാള്‍ മോശമായ രീതിയിലുമാണ് പെരുമാറിയത് എന്ന നിഗമനത്തിലാണ്് സ്കൂള്‍ അധികൃതരുടെ തീരുമാനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ യാഥൊരു കാരണവും ഇല്ലാതെ ഇയാള്‍ കഴുത്തിന് പിടിക്കുകയും പൊന്തിക്കുകയും പിന്നോട്ട് തള്ളുകയും ചെയ്തു. കൂടാതെ കുട്ടിയുടെ മുഖത്ത് കൈകൊണ്ട് മാന്തുകയും മുറിവുകളുണ്ടാക്കുകയും ചെയ്തിരുന്നു.