വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുണ്ടക്കല്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷിതാക്കളെ കേള്‍പ്പിച്ചു. പരിപാടി വാര്‍ഡ് മെമ്പര്‍ എം മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി പി ഷാജി അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് എം അനിത, എന്‍ എം അമീനത്ത് എന്നിവര്‍ സംസാരിച്ചു.
സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തന മികവുകള്‍ ഒ പി ബിന്‍സിയ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പറ്റി പെരിങ്ങൊളം ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപകന്‍ പി അബ്ദുറഹിമാന്‍ ക്ലാസ്സെടുത്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തി

