Kerala

രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാകണം- എം.സി ജോസഫൈന്‍

എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാക്കണമെന്ന്  വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59 കോടതികളാണ് കേരളത്തിനായി അനുവദിച്ചത്. ഇതില്‍ 28 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതിലേറെയും പോക്‌സോ കോടതികളാണ്. കേരളത്തില്‍ അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വനിതാ കമ്മീഷന്‍ സംസ്ഥാന സെമിനാറിന്റെ ഉദ്ഘാടനവും വിഷയാവതരണവും കക്കോടി എരക്കുളം റൂബി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
 പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ഇനിയും അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആയിട്ടില്ല. സ്ത്രീകള്‍ കൂടിയിരിക്കുമ്പോള്‍ സംസാരിക്കേണ്ടത് രാജ്യത്തെ നിയമത്തിന്റെ ബലഹീനതകളെക്കുറിച്ചായിരിക്കണം. കുടുംബശ്രീ യോഗങ്ങള്‍ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ഇടമായി മാറരുതെന്നും സ്ത്രീശാക്തീകരണത്തിനുതകുന്ന ശക്തമായ ചിന്തകള്‍ ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളത്. മോശപ്പെട്ട ഭാഷയിലൂടെ ശക്തരായ സ്ത്രീകളെപ്പോലും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രായമായ മാതാപിതാക്കളെ അമ്പലനടകളില്‍ തള്ളുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ഈ അവസ്ഥക്കും മാറ്റമുണ്ടാവേണ്ടതുണ്ട്. പരാതിയുമായി കമ്മീഷനെ സമീപിക്കുന്ന വയോജനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊടിയുടെയും ജാതിയുടെയും നിറം നോക്കി പ്രശനങ്ങളെ സമീപിക്കുന്ന രീതിയല്ല കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ഒരുദിവസം അടുക്കള ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന അധ്യക്ഷതയുടെ ചോദ്യം നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. ചോദ്യം സരസ്സമാണെങ്കിലും പ്രത്യാഘാതം എന്തായിരിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. 
കമ്മീഷന്‍ അംഗം എം.എസ് താര സ്ത്രീപക്ഷ നിയമവും പോക്‌സോ നിയമവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതെ മനുഷ്യരായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്ന് അവര്‍ പറഞ്ഞു. നമുക്ക് അവകാശങ്ങള്‍ നേടിത്തന്ന പഴയ തലമുറയോട് നീതി പുലര്‍ത്തേണ്ടത് പുതു തലമുറക്ക് ആ അവകാശങ്ങള്‍ കൈമാറിക്കൊണ്ടാവണം. 
കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയ്ക്കുട്ടി അധ്യക്ഷത വഹിച്ചു.  കോഴിക്കോട് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സൈബര്‍ നിയമങ്ങളെക്കുറിച്ച് രഞ്ജിത്  കടവത്ത് ക്ലാസെടുത്തു.
വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ അബ്ദുറഹ്മാന്‍, സ്ഥിരംസമിതി അംഗങ്ങളായ ശ്രീലത ബാബു, സി.വിജില, മേലാല്‍ മോഹനന്‍, ജില്ലാപഞ്ചായത്ത് അംഗം ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ മനോജ്, വാര്‍ഡ് മെമ്പര്‍ എ.രാജേന്ദ്രന്‍, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സുജ അശോകന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.സത്യവതി,  എ.ഡി.എസ്, സി.ഡി.എസ്,  കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!