Trending

ഓപ്പറേഷൻ തണ്ടർ: കുന്ദമംഗലത്ത് മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ


കോഴിക്കോട്: എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ നയമായ ഓപ്പറേഷൻ തണ്ടർ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതിനുമുന്നോടിയായി നടത്തിയ പരിശോധനയിൽ കുന്ദമംഗലത്ത് മെത്താംഫിറ്റമിനുമായി ഒരാളെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂർ പാലാട്ട്താഴം വീട്ടിൽ ബാബു എന്നറിയപ്പെടുന്ന സുഹൈൽ പി.ടി (42) യെയാണ് കുന്ദമംഗലത്തെ ഒരു ലോഡ്ജിൽ നിന്ന് 5.1398 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കേസിൽ പിടികൂടിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ എക്സൈസ് ഇൻസ്പെക്ടർ ശരത് എസ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതി മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പരിശോധന സംഘത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി.പി, ജിത്തു പി.പി, അജിത് പി, അഷിൽദ് പി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൽഷാ കെ.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജിജു കെ.എൻ എന്നിവരും പങ്കെടുത്തു.
അറസ്റ്റിലായ പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!