എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ല; അമിത് ഷാ

0
1099

ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന.

ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനം.

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനാകും കേന്ദ്ര സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here