National

യെച്ചൂരിയും ഡി രാജയും അടക്കം ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

  • 19th December 2019
  • 0 Comments

ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. നൂറിലേറെ വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോദനാജ്ഞ ലംഘിച്ചാണ് മാര്‍ച്ച് നടത്തി.ത്. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു […]

Local

പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്

  • 19th December 2019
  • 0 Comments

പടനിലം; പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്. താമരശ്ശേരി ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാര്‍ പടനിലം സ്വദേശി യാത്ര ചെയ്ത ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചിട്ടുണ്ട്.

Kerala

ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

  • 19th December 2019
  • 0 Comments

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണം -മന്ത്രി കെ.ടി. ജലീൽഎല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണമെന്ന് ഉന്നവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനും മതത്തിനും അപ്പുറത്താണ് മാനവികത. അത് ഉയർത്തിപ്പിടിക്കാനാകണം. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിൽ ആ രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പങ്കുണ്ടായിട്ടുണ്ട്. മതവും വിശ്വാസവും ലോകത്ത് […]

News

വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്

  • 19th December 2019
  • 0 Comments

വിവിധതരം വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്. കേരളത്തില്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിസ്ട്രിക്ട് ഇന്റസ്ട്രീസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നത്. സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാനാവശ്യമായ ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതോടൊപ്പം പ്രൊജക്ട് പരിശോദിച്ച് ആവശ്യമായ സബ്‌സിഡികളും സഹായങ്ങളും മറ്റും നല്‍കി ബിസിനസ്സിന് പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് വ്യവസായം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയവരുടെ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോദിക്കുകയും ഇന്റര്‍വ്യൂ സംഘടിപ്പിക്കുകയും ചെയ്തു. 153 ഓളം […]

Local

നിര്യാതനായി

  • 19th December 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മാട്ടുമ്മൽ പരേതനായ അലവിയുടെ മകൻ കുന്ദമംഗലം കൊടകണ്ടത്തിൽ താമസിക്കുന്ന അബൂബക്കർ (50) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് (19-ഡിസംബർ 2019) രാവിലെ 10 മണിക്ക് കാരന്തൂർ ജുമാ മസ്ജിദിൽ. ഭാര്യ സക്കീന. മകൾ അഹ്ന .

Local

താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം

  • 19th December 2019
  • 0 Comments

താമരശ്ശേരി; താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം. ചുങ്കം ജംഗ്ഷനില്‍ അരക്കോടി രൂപ വിനിയോഗിച്ച് വീതി കൂട്ടി ഇന്റര്‍ലോക്ക് പാകി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും വീതി കൂട്ടുന്നതിനു വേണ്ടി സൗജന്യമായി ഉടമകള്‍ വിട്ടുനല്‍കിയ സ്ഥലം വികസന കമ്മിറ്റി ഭാരവാഹികളുടെയും സ്ഥല ഉടമസ്ഥരുടെയും, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. പുതുതായി സ്ഥലം വിട്ട് നല്‍കിയ ഭാഗങ്ങളില്‍ ഡ്രൈനേജിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നവീകരണ പ്രവൃത്തിയും, രണ്ടരക്കോടി രൂപ വിനിയോഗിച്ച് ആധുനിക […]

Local

കുന്ദമംഗലം അര്‍ബന്‍ സൊസൈറ്റിയിലെ മുന്‍ കലക്ഷന്‍ ഏജന്റിന്റെ പേരില്‍ കൃത്രിമമായി ലോണ്‍ എടുത്തതായി പരാതി.

  • 19th December 2019
  • 0 Comments

പൂളക്കാംപൊയില്‍ അബൂബക്കറാണ് ബാങ്കില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ബാങ്കില്‍ ലോണുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 2017 ല്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു ലോണുള്ളതായാണ് വിവരം. യാഥൊരു ബിസിനസ്സും ഇല്ലാത്ത ഇയാളുടെ പേരില്‍ ബിസിനസ് ലോണായാണ് ബാങ്കില്‍ നിന്നും പണം എടുത്തിരിക്കുന്നത്. ബിസിനസ് രേഖകളോ ലൈസന്‍സോ ഒന്നും ഹാജരാക്കാതെയാണ് ലോണ്‍ എടുത്തതായി കാണുന്നത്. വിഷയത്തില്‍ പരാതി നല്‍കുവാനാണ് അബൂബക്കര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ബാങ്കിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അബൂബക്കര്‍ ജോലി രാജിവച്ചതായിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച ആളുകള്‍ക്ക് […]

Kerala

മുത്തപ്പന്‍പുഴയിലും ആയുധ ധാരികളായ മാവോയിസ്റ്റ് സാന്നിദ്ധ്യം; ഭീതിയോടെ നാട്ടുകാര്‍

  • 19th December 2019
  • 0 Comments

തിരുവമ്പാടി പോലീസ് സ്‌റ്റേഷ ന്‍ പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റുകള്‍ എത്തിയതില്‍ ഭീതിയോടെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം കോടഞ്ചേരി ഭാഗത്ത് പോലീസ് എത്തിയതിന് പിന്നാലെയാണ് ഇവിടെയും മാവോയിസ്റ്റ് എത്തിയത്. രാവിലെ 5 മണിയോടെ ഒരു സ്രത്രീ ഉള്‍പ്പെടുന്ന 7 അംഗ സംഘമാണ് പ്രദേശത്ത് എത്തിയത്. ഇതില്‍ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, സോമന്‍, സന്തോഷ്, വിക്രം ഗൗഡ, ഉണ്ണിമായ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എ.കെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി യൂനിഫോം ധരിച്ചാണ് ഇവര്‍ എത്തിയത്. രാവിലെ തുറക്കുന്ന അശോകന്‍ […]

അറബിക് ഡേ മാഗസിൻ പുറത്തിറക്കി

  • 18th December 2019
  • 0 Comments

ചൂലാംവയൽ: മാക്കുട്ടം എ എം യു പി സ്ക്കൂൾ അറബി ക്ലബ് അംഗങ്ങൾ ഡിസംബർ ലോക അറബിക് ഡേയോടനുബന്ധിച്ച്അറബിക്മാഗസിൻ പ്രദർശനം ഒരുക്കി. സ്കൂൾ അങ്കണത്തിൽ ചേർന്ന സ്പെഷ്യൽ അറബിക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചൽമാഗസിനുകൾ പ്രകാശനം ചെയ്തു. ജമാലുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹാഷിദ് .കെ.പി, ജംഷില.വി.പി, ഷമീർ മാസ്റ്റർ, സാജിദ ടീച്ചർ പ്രസംഗിച്ചു.

സെവന്‍ സ്‌പോര്‍ട്‌സ് എഫ്.സി കോച്ചിംഗ് ക്യാംമ്പ്

  • 18th December 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ലൈസന്‍സ്ഡ് കോച്ചുമാരുടെ കീഴില്‍ കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ നടത്തിവരുന്ന ദീര്‍ഘകാല കോച്ചിംഗ് ക്യാമ്പ് 20ന്. കുന്ദമംഗലം എച്ച്. എസ്. എസ് ഗ്രൗണ്ടിലും പന്തീര്‍പാടം കിക്കോഫ് ടര്‍ഫ് ഗ്രൗണ്ടിലുമായി ഡിസംബര്‍ ഇരുപതാം തീയതി തുടങ്ങുന്ന ക്യാമ്പിലേക്ക് 9 വയസ്സിനും 12 വയസിനും ഇടയില്‍ പ്രായമുള്ള ആൺകുട്ടികള്‍ക്ക് അവസരം. താല്പര്യമുള്ള കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം 20-12-2019 വെള്ളിയാഴ്ച്ച വൈകിട്ട് 4 30ന് കളിക്കുവാനുള്ള കിറ്റുമായി കുമംഗലം HSS ഗ്രൗണ്ടില്‍ എത്തേണ്ടതാണ്.

error: Protected Content !!