കുനിയില്‍താഴം കോരാടത്ത്താഴം കള്‍വര്‍ട്ടും റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ റംല, പൊതാത്ത് മുഹമ്മദ്, എം.ടി മാമുക്കോയ, അനീഷ് പാലാട്ട്, കെ. ശാന്ത പ്രസംഗിച്ചു.
പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സഫിയ മാക്കിനിയാട്ട് സ്വാഗതവും അനീസ് പാലാട്ട് നന്ദിയും പറഞ്ഞു.