Trending

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. അതേസമയം, കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നാൽ ചില പ്രത്യേക സമുദ്രമേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 5, 9 തീയതികളിൽ സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ-തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും, സെപ്റ്റംബർ 6, 7 തീയതികളിൽ ഒമാൻ തീരം, മധ്യ-വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 8-നും ഈ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ ശക്തമായ കാറ്റ് വീശുമെന്നതിനാൽ ഈ ദിവസങ്ങളിൽ ഇവിടെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പല ജില്ലകളിലും താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ടെന്നും, ഇത് സാധാരണയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനിടെ സംസ്ഥാനത്ത് യു.വി ഇൻഡക്സും ഉയരുന്നുണ്ട്. ഇടുക്കി ജില്ലയിൽ യു.വി ഇൻഡക്സ് 11 രേഖപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ റെഡ് അലേർട്ടിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ചൂടും സൂര്യാഘാത സാധ്യതയും തുടരുകയാണ്. പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!